
എയർപോർട്ടിൽ ജോലി നേടാം; ഡിഗ്രിയും ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം, മികച്ച ശമ്പളം, അറിയാം ഇക്കാര്യങ്ങള്
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഈസ്റ്റേൺ റീജിയണിൽ സീനിയർ അസിസ്റ്റന്റ് തസ്തികയിലാണഅ ഒഴിവ്. ആകെ 32 ഒഴിവുകളാണ് നിലവിലുള്ളത്. ഇലക്ട്രോണിക്സിൽ 21 ഒഴിവുകളും, അക്കൗണ്ട്സിൽ 10 ഒഴിവുകളും, ഔദ്യോഗിക ഭാഷാ വിഭാഗത്തിൽ ഒരു ഒഴിവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒഴിവുകൾ
സീനിയർ അസിസ്റ്റൻ്റ് (ഇലക്ട്രോണിക്സ്) – 21, സീനിയർ അസിസ്റ്റൻ്റ് (അക്കൗണ്ട്സ്) – 10, സീനിയർ അസിസ്റ്റൻ്റ് (ഔദ്യോഗിക ഭാഷ) – 1
വിദ്യാഭ്യാസ യോഗ്യത- അക്കൗണ്ട്സ് അല്ലെങ്കിൽ ഭാഷ) ഡിപ്ലോമ അല്ലെങ്കിൽ ബിരുദം. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിച്ചേക്കും. അപേക്ഷിക്കാനുള്ള പ്രായപരിധി- ജൂലൈ 1ന് 18 വയസ്സ് പൂർത്തിയാവുകയും 30 വയസ്സ് കവിയുകയും ചെയ്യരുത്.
പൊതുവിഭാഗം, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 1000 രൂപയാണ്. വനിതാ അപേക്ഷകർ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർ, വിമുക്തഭടന്മാർ, എഎഐയുടെ കീഴിൽ പരിശീലനം നേടിയ അപ്രൻ്റിസുമാർ എന്നിവർക്ക് ഫീസ് ബാധകമല്ല. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴി ഓൺലൈനായി ഫീസ് അടയ്ക്കാം.
അപേക്ഷിക്കാൻ
www.aai.aero എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാം. പോർട്ടലിൽ “കരിയർ” വിഭാഗത്തിൽ സീനിയർ അസിസ്റ്റൻ്റ് വിജ്ഞാപനത്തിൽ ക്ലിക്ക് ചെയ്യുക. സജീവമായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച ശേഷം അപേക്ഷ സമർപ്പിക്കണം. ഭാവിയിലെ ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവാസന തീയതി ഓഗസ്റ്റ് 26 ആണ്. വിശദമായ വിവരങ്ങൾ എഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.https://www.aai.aero/sites/default/files/examdashboard_advertisement/Recruitment%20Advt.022024.pdf
Comments (0)