
പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയെ സൂക്ഷിക്കുക; ആരോഗ്യ സംബന്ധമായ നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്
വാരാന്ത്യത്തിൽ ശക്തമായ രീതിയിൽ പൊടിപടലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഖത്തർ കാലാവസ്ഥാ വകുപ്പ് ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊടിപടലങ്ങൾ ശ്വാസതടസം ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പൊടിയിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാനും ആരോഗ്യം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാനും അവർ നിർദ്ദേശിച്ചു.
മുഖം, മൂക്ക്, വായ എന്നിവ പതിവായി കഴുകണമെന്നും ശ്വാസകോശത്തിലേക്ക് പൊടി കയറാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഫെയ്സ് മാസ്ക് ധരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു.
കണ്ണുകളിൽ പൊടി കയറിയാൽ, ഉടൻ തന്നെ വെള്ളം ഉപയോഗിച്ച് കഴുകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു, കാരണം ഇത് ചിലപ്പോൾ അസ്വസ്ഥത ഉണ്ടാകാൻ കാരണമാകും.
പൊതുജനങ്ങൾ, പ്രത്യേകിച്ച് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും അവർ നിർദ്ദേശിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)