Posted By user Posted On

ട്രംപിന് ഖത്തര്‍ സമ്മാനിച്ച ആഡംബര ജെറ്റ് ട്രംപിന്റെ ഔദ്യോഗിക വിമാനമാക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ സമ്മാനിച്ച കൂറ്റന്‍ ആഡംബര ജെറ്റ്, ട്രംപിന് സഞ്ചരിക്കാനുള്ള എയര്‍ഫോഴ്‌സ് 1 ആക്കി മാറ്റും. ഇതിനുള്ള ഒരുക്കങ്ങള്‍ അമേരിക്ക തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഖത്തരി ജംബോ ജെറ്റ് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

400 മില്യണ്‍ ഡോളര്‍ (£300 മില്യണ്‍) വിലമതിക്കുന്ന ബോയിംഗ് വിമാനമാണ് ഖത്തര്‍ ട്രംപിന് സമ്മാനിച്ചത്. ആഡംബര ജെറ്റിന്റെ എല്ലാ പുനര്‍നിര്‍മ്മാണ ചെലവുകളും യുഎസ് സര്‍ക്കാര്‍ വഹിക്കും. ഇഷ്ടമുള്ള ഏതാവശ്യത്തിനും ഉപയോഗിക്കാമെന്ന ധാരണയിലാണ് ഖത്തര്‍ 400 മില്യണ്‍ ഡോളര്‍ വിലവരുന്ന ജെറ്റ് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 3340 കോടി രൂപ ഇതിന് വിലവരും.

പ്രസിഡന്റിന്റെ ഔദ്യോഗിക വ്യോമഗതാഗത സംവിധാനമായ എയര്‍ഫോഴ്സ് വണ്ണിന്റെ ഭാഗമായി ആഡംബര ജെറ്റ് ഉപയോഗിക്കുന്നതിന് ആവശ്യമായ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും പെന്റഗണ്‍ മേല്‍നോട്ടം വഹിക്കും. വിമാനം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ക്കും വിധേയമാകേണ്ടതുണ്ട്. വിമാനം സംബന്ധിച്ച സമഗ്ര കരാര്‍ ഈ ആഴ്ച്ചയില്‍ അമേരിക്കയും ഖത്തറും തമ്മില്‍ പൂര്‍ത്തിയാക്കും എന്നും വിവരമുണ്ട്. തുടര്‍ന്ന് വിമാനം പരിഷ്‌കരിക്കുന്നതിനുള്ള പണി ടെക്‌സാസില്‍ എയര്‍ഫോഴ്‌സ് ആരംഭിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *