Posted By user Posted On

ഖത്തറിലെ ബീച്ചുകളുടെ മുഖച്ഛായ മാറും; പബ്ലിക്ക് ബീച്ച് ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

പബ്ലിക്ക് ബീച്ച് ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം ആരംഭിച്ച് ഖത്തർ. മികച്ച സൗകര്യങ്ങൾ ഒരുക്കി ബീച്ചുകൾ മെച്ചപ്പെടുത്തുകയും കൂടുതൽ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഖത്തറിൽ താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊതുജനക്ഷേമം മെച്ചപ്പെടുത്തുക, കായിക, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക, ഖത്തർ ടൂറിസത്തിന്റെ സഹായത്തോടെ നിലവാരമുള്ള സൗകര്യങ്ങൾ ബീച്ചിൽ നിർമ്മിക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയെന്ന് മുതിർന്ന പ്രോജക്ട് ഉദ്യോഗസ്ഥയായ എഞ്ചിനീയർ ഇസ്സ മുഖ്ബിൽ പറഞ്ഞു.

പദ്ധതിക്ക് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടം പൂർത്തിയായി, വിവിധ മേഖലകളിലായി എട്ട് പബ്ലിക്ക് ബീച്ചുകളുടെ വികസനം ഇതിൽ ഉൾപ്പെടുന്നു. വികലാംഗർക്ക് വേണ്ടിയുള്ള നടപ്പാതകൾ, തണലുള്ള ഇരിപ്പിടങ്ങൾ, കളിസ്ഥലങ്ങൾ, കിയോസ്‌ക്കുകൾ, ബീച്ച് ഫർണിച്ചറുകൾ, അടയാളങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവ ഈ ബീച്ചുകളിൽ ഇപ്പോൾ ഉണ്ട്.

രണ്ടാം ഘട്ടം ഇപ്പോൾ പുരോഗമിക്കുകയാണ്, ഖത്തറിലുടനീളമുള്ള 18 ബീച്ചുകളുടെ വികസനവും ഇതിൽ ഉൾപ്പെടും. പരിസ്ഥിതി സൗഹൃദ നിർമ്മാണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റുകളും മാലിന്യങ്ങൾ തരംതിരിക്കാനുള്ള സംവിധാനവും (ജൈവ മാലിന്യങ്ങൾക്കുള്ള ചാരനിറത്തിലുള്ള ബിന്നുകളും റീസൈക്ലിങ് ചെയ്യാനുള്ളവക്കായി നീല ബിന്നുകളും) ഉപയോഗിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version