
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് പ്രഖ്യാപിച്ചു
ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) പലിശനിരക്ക് പ്രഖ്യാപിച്ചു. നിക്ഷേപ നിരക്ക്, വായ്പാ നിരക്ക്, റിപ്പോ നിരക്ക് എന്നിവയ്ക്കുള്ള നിലവിലെ പലിശ നിരക്കുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. രാജ്യത്തെ നിലവിലെ പണനയം വിലയിരുത്തിയ ശേഷമാണ് തീരുമാനം.
നിലവിലെ പലിശ നിരക്കുകള്‍ ഇപ്രകാരമാണ്. ക്യുസിബി നിക്ഷേപ നിരക്ക് (ക്യുസിബിഡിആര്‍): 4.60%, ക്യുസിബി വായ്പാ നിരക്ക് (ക്യുസിബിഎല്ആര്): 5.10%, ക്യുസിബി റിപ്പോ നിരക്ക് (ക്യുസിബിആര്ആര്): 4.85%
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)