
ഖത്തറിലെ ഭക്ഷണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ റേറ്റിംഗ് ആരംഭിച്ച് ആരോഗ്യ മന്ത്രാലയം
ദോഹ: ഖത്തറിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ റേറ്റിംഗ് നടപ്പിലാക്കുന്നു. രാജ്യത്തെ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കായുള്ള ഭക്ഷ്യ സുരക്ഷാ റേറ്റിംഗ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. രാജ്യത്തെ ഭക്ഷണസ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷ പാലിക്കുന്നത് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഭക്ഷണം നല്കുന്ന ഖത്തറിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും റേറ്റിംഗ് നടത്തും. ഇത് മൂന്നാം ഘട്ടമാണ്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഹോട്ടലുകള്‍, ടൂറിസം മേഖലയിലെ റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ എന്നിവയുടെ റേറ്റിംഗ് പരിശോധിച്ചിരുന്നു.
ഭക്ഷ്യ സ്ഥാപനങ്ങളെ ആറ് ഗ്രേഡിംഗ് ലെവലുകള്‍ അനുസരിച്ച് തരം തിരിച്ചിരിച്ചാണ് റേറ്റിംഗ്. അടിയന്തിര മെച്ചപ്പെടുത്തല്‍ ആവശ്യമാണ് (Urgent improvement Necessary), പ്രധാനപ്പെട്ട മെച്ചപ്പെടുത്തല്‍ ആവശ്യമാണ് (Major |Improvement Necessary), മെച്ചപ്പെടുത്തല്‍ ആവശ്യമാണ് (Impeovement Necessary), (4) നല്ലത് (Good),വളരെ നല്ലത് (Very Good) (6) മികച്ചത് (Excellent) എന്നിങ്ങനെയാണ് റേറ്റിംഗ്.
”വാതേക്” ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിസള്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും. ഉപഭോക്താക്കള്‍ക്ക് ഈ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഭക്ഷ്യ സ്ഥാപനങ്ങള്‍ അവരുടെ റേറ്റിംഗ് അവരുടെ പരിസരത്ത് പ്രദര്‍ശിപ്പിക്കുകയും വേണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)