
ഖത്തറിൽ തൃശൂർ സ്വദേശി നിര്യാതനായി
ദോഹ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ദോഹയിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി വകറ ഹമദ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഖത്തറിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. പരേതനായ അപ്പുക്കുട്ടൻ മാസ്റ്ററുടെയും റിട്ട. അധ്യാപിക ലീല ടീച്ചറുടെയും മകനാണ്. ഭാര്യ: പ്രീതി. മക്കൾ കൗശിക്, ശിഖ. സഹോദരൻ ലതേഷ് (പോപ്പുലർ ഇലക്ട്രിക്കൽസ്, ഖത്തർ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)