
ഖത്തറില്‍ അനധികൃതമായി സപ്ലിമെന്റുകള്‍ കഴിക്കുന്നവരുടെ എണ്ണം കൂടുന്നു, ആരോഗ്യത്തിന് അപകടമെന്ന് മുന്നറിയിപ്പ്
ദോഹ: ഖത്തറില്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും വിപണി സമീപ വര്‍ഷങ്ങളില്‍ ഗണ്യമായ ഉയര്‍ന്നതായി കണക്ക്. പോഷകക്കുറവ് പരിഹരിക്കുന്നതിനായി ഗുളിക രൂപത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും ഉപയോഗിക്കുന്നവരുടെ എണ്ണത്തിലാണ് ശ്രദ്ധേയമായ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള പരസ്യങ്ങളും ഇത്തരത്തിലുള്ള ഗുളികകള്‍ ഉപയോഗിക്കാന്‍ കാരണമാകുന്നുണ്ടെന്നും വിലയിരുത്തലുണ്ട്. അതേസമയം ജാഗ്രതയോടെയും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെയും മാത്രമേ സപ്ലിമെന്റുകള്‍ കഴിക്കാവൂ എന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ക്ലിനിക്കല്‍ ഡയറ്റീഷ്യന് സിന്‍ഡി ചുവ, ദി പെനിന്‍സുലയോട് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ ട്രെന്ഡുകളുടെയോ മറ്റ് സമപ്രായക്കാരുടെ നിര്‍ദേശത്തിന്റെയോ അടിസ്ഥാനത്തില്‍ സപ്ലിമെന്റുകള്‍ കഴിക്കരുതെന്നും, യോഗ്യതയുള്ള ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കണമെന്നും അവ കഴിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ഒരാളുടെ ഭക്ഷണക്രമം, ജീവിതശൈലി, നിലവിലുള്ള ആരോഗ്യസ്ഥിതികള്‍ എന്നിവ പരിഗണിച്ചാണ് സപ്ലിമെന്റുകള്‍ ശരിക്കും ആവശ്യമാണോ എന്ന് വിലയിരുത്തേണ്ടത്. സ്വയം രോഗനിര്‍ണയത്തില്‍ നിന്ന് മാറി, വിഷാംശം, അനുചിതമായ പോഷക ഇടപെടലുകള്‍, അടിസ്ഥാന മെഡിക്കല്‍ പ്രശ്നങ്ങളുടെ തെറ്റായ രോഗനിര്‍ണയം എന്നിവയുടെ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ഡോക്ടറുടെ ഉപദേശം തേടണം. ഡോക്ടറുടെ നിര്ദേശപ്രകാരമില്ലാതെയുള്ള സപ്ലിമെന്റുകളുടെ ഉപയോഗം അപകടസാധ്യതകള്‍ക്ക് ഇടയാക്കും.
വിറ്റാമിന്‍ എ പോലുള്ള കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുകയും വിഷാംശമുള്ള അളവില്‍ എത്തുകയും ചെയ്യും. മൃഗങ്ങളില്‍ നിന്നുള്ള വിറ്റാമിന്‍ എയുടെ ഒരു രൂപമായ റെറ്റിനോള്‍ ഗുളിക അമിതമായി കഴിക്കുന്നത് കാഴ്ച മങ്ങുന്നതിനും കരള്‍ തകരാറിനും ജനന വൈകല്യങ്ങള്‍ക്കും കാരണമാകും.
അമിത അളവിനപ്പുറമുള്ള ചില സപ്ലിമെന്റുകളുടെ ഉപയോഗം വലിയ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കും. ഉയര്‍ന്ന അളവിലുള്ള സിങ്ക് ഉപയോഗം കോപ്പറിന്റെ അളവിന്റെ കുറവിന് കാരണമാകും. കാല്‍സ്യം ഇരുമ്പിന്റെയും മഗ്നീഷ്യത്തിന്റെയും ആഗിരണം തടയും. വിറ്റാമിന്‍ കെ വാര്ഫറിനെ തടസ്സപ്പെടുത്തും, അതേസമയം കാല്‍സ്യവും മഗ്നീഷ്യവും ആന്റിബയോട്ടിക് ഫലപ്രാപ്തിയെ ബാധിക്കും.”
ഒരാള്‍ക്ക് ക്ഷീണം തോന്നുകയാണെങ്കില്‍ അത് ശരീരത്തില്‍ അയണ്‍ സപ്ലിമെന്റുകള്‍ കുറയുന്നതാണെന്ന് കരുതാം. പക്ഷേ യഥാര്‍ത്ഥ പ്രശ്നം മറ്റൊന്നായിരിക്കാം. അതിനാല്‍ കൃത്യമായി ഡോക്ടറെ കണ്ട ശേഷം മാത്രമേ സപ്ലിമെന്റുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
രക്തപരിശോധനാ നടത്തിയ ശേഷം മാത്രമേ വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍ കഴിക്കാവൂ. ഭക്ഷണത്തിലൂടെ ആര്‍ക്കെങ്കിലും ബി12 ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ ഡോക്ടറെ സമീപിക്കണം. അയണിന്റെ കാര്യത്തില്‍, സപ്ലിമെന്റേഷന് ജാഗ്രതയോടെയായിരിക്കണം. അമിതമായി അയണിന്റെ അംശം ശരീരത്തില്‍ എത്തുന്നത് വിഷാംശത്തിനും കരള്‍ തകരാറിനും കാരണമാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)