
വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാത്തവർക്ക് 30 ദിവസത്തെ സമയമനുവദിച്ച് ഖത്തർ
ദോഹ: കാലാവധി കഴിഞ്ഞിട്ടും വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാത്തവർക്ക് 30 ദിവസത്തെ സമയമനുവദിച്ച് ഖത്തർ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്.
ജൂലൈ 27 മുതൽ 30 ദിവസത്തിനുള്ളിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സ്റ്റാറ്റസ് ശരിയാക്കാനാണ് സമയമനുവദിച്ചിരിക്കുന്നത്. ഖത്തറിലെ ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
2007 ലെ ട്രാഫിക് നിയമമനുസരിച്ച് കാലാവധി കഴിഞ്ഞിട്ടും രജിസ്ട്രേഷൻ പുതുക്കാത്ത വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്നും ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)