Posted By user Posted On

പാസ്പോര്‍ട്ട് പുതുക്കാം; വെരിഫിക്കേഷന്‍ പോലും ആവശ്യമില്ല, സേവാ പോര്‍ട്ടലിലൂടെ.. ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി വേഗത്തില്‍ പുതുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവാ സിസ്റ്റത്തിലൂടെയാണ് സേവനം ലഭ്യമാകുക. എന്നാല്‍ എല്ലാത്തരം പാസ്പോര്‍ട്ട് പുതുക്കലിനും പൊലീസ് വെരിഫിക്കേഷന്‍ ആവശ്യമില്ല.

ഇതിനായി ചെയ്യേണ്ടത്:

പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ന്യൂ യൂസര്‍ രജിസ്ട്രേഷനില്‍ ക്ലിക്ക് ചെയ്ത് ഇമെയില്‍ ഐഡിയും മറ്റു വ്യക്തിഗത വിവരങ്ങളും നല്‍കണം. ലോഗിന്‍ ചെയ്ത ശേഷം റീ ഇഷ്യൂ ഓഫ് പാസ്പോര്‍ട്ട് എന്ന ലിങ്കിലൂടെ അപ്ലൈ ഫോര്‍ ഫ്രഷ് പാസ്പോര്‍ട്ട്/ റീ ഇഷ്യൂ പാസ്പോര്‍ട്ട് എന്നതില്‍ ക്ലിക്കു ചെയ്യുക. പാസ്പോര്‍ട്ട് പുതുക്കുന്നതിന്റെ കാരണം വ്യക്തമാക്കി ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കണം.

ഓണ്‍ലൈനായി തന്നെ ഇതിനുള്ള ഫീസും അടയ്ക്കാം. ഇതിനായി പേ ആന്‍ഡ് ഷെഡ്യൂള്‍ അപ്പോയിന്‍മെന്റില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രമോ പോസ്റ്റ് ഓഫീസ് പിഎസ്‌കെയോ പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസോ തിരഞ്ഞെടുക്കണം. ഡെബിറ്റ് കാര്‍ഡ്/ യുപിഐ, നെറ്റ് ബാങ്കിങ് വഴി പണം അടയ്ക്കാം. ഫീസ് അടച്ച ശേഷം അനുയോജ്യമായ ദിവസവും സമയവും തിരഞ്ഞെടുക്കണം. അപ്പോയിന്‍മെന്റിന്റെ കണ്‍ഫര്‍മേഷന്‍ രേഖ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. അപേക്ഷ സമര്‍പ്പിച്ചാല്‍ അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിക്കാനും സാധിക്കും. പാസ്പോര്‍ട്ട് സേവ പോര്‍ട്ടലില്‍ സര്‍വീസസ് എന്ന ടാബില്‍ സേവനം ലഭ്യമാകും.

പാസ്പോര്‍ട്ട് സേവാ കേന്ദ്രം/പിഒപിഎസ്‌കെ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ ആവശ്യമായ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും കയ്യില്‍ കുരതണം. അതേസമയം മൂന്ന് വര്‍ഷത്തിന് മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടോ നിലവിലെ വിലാസം മാറിയ കാര്യത്തിലോ പാസ്പോര്‍ട്ട് പുതുക്കലിന് പൊലീസ് വേരിഫിക്കേഷന്‍ ആവശ്യമില്ല.

ആവശ്യമായ രേഖകള്‍:

പഴയ പാസ്പോര്‍ട്ട്- പഴയ പാസ്പോര്‍ട്ടിന്റെ ആദ്യത്തേയും അവസാനത്തെ രണ്ടു പേജുകളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. ഇസിആര്‍(എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) അല്ലെങ്കില്‍ നോണ്‍ ഇസിആര്‍ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.

വിലാസം തെളിയിക്കുന്ന രേഖയായി ആധാര്‍, വോട്ടര്‍ ഐഡി, വൈദ്യുതി/വെള്ളം/ഫോണ്‍ ബില്‍(അവസാന 12 മാസത്തിനുള്ളിലുള്ളത്), ബാങ്ക് പാസ്ബുക്ക്/ബാങ്ക് സ്റ്റേറ്റ്മെന്റ്, വാടക കരാര്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ജനന തീയതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഇതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാനാവും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *