
പ്രവാസി ഫാര്‍മസിസ്റ്റുകള്‍ക്കും ദന്ത ഡോക്ടര്‍മാര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കും; ഗൾഫ് രാജ്യത്ത് ഫാര്‍മസി, ഡെന്റല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം
റിയാദ്: സൗദി അറേബ്യയില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവല്‍ക്കരണം നാളെ മുതല്‍ നടപ്പിലാക്കുന്നു. കമ്മ്യൂണിറ്റി ഫാര്‍മസികളിലും മെഡിക്കല്‍ കോംപ്ലക്സുകളിലും 35%, ആശുപത്രികളില്‍ 65%, മറ്റ് ഫാര്‍മസി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ 55% ശതമാനവും സ്വദേശിവല്‍ക്കരണം നാളെ, ജൂലൈ, 27 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
അഞ്ചോ അതിലധികമോ ഫാര്‍മസി പ്രൊഫഷണലുകളുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. ഡെന്റല്‍ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നുണ്ട്. ദന്ത ചികിത്സാ മേഖലയില്‍ നാളെ മുതല്‍ 45ശതമാനം സൗദിവല്‍ക്കരണം പ്രബല്യത്തില്‍ വരും. അടുത്ത വര്‍ഷത്തോടെ ഇത് 55 ശതമാനമായി ഉയര്‍ത്തും. മൂന്നോ അതിലധികമോ ദന്തഡോക്ടര്മാരുള്ള സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)