
ഖത്തര്‍ ഗാതഗത മന്ത്രലായത്തില്‍ നിന്ന് ലൈസന്‍സ് നേടുന്നത് ഇനി ഈസി; സേവനങ്ങള്‍ ഡിജിറ്റലാക്കി
ദോഹ: ഖത്തര്‍ ഗാതഗത മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഡിജിറ്റലാക്കി. സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ ഗതാഗത മന്ത്രാലയം മുന്നേറുകയാണ്. മന്ത്രാലയത്തില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനങ്ങള്‍ ആപ്പിലൂടെ ഇപ്പോള്‍ ലഭ്യമാകും.
‘ദര്‍ബ്’ ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാകും. ലൈസന്‍സ് അപ്രൂവലുകള്‍ ആപ്പിലൂടെ ലഭിക്കും. ലൈസന്‍സ് പുതുക്കാനും സാധിക്കും. വ്യക്തികള്‍, കമ്പനികള്‍, സ്വകാര്യ മേഖലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വാണിജ്യ ലൈസന്‍സ് നേടുന്നതിനും ആപ്പിലൂടെ സാധിക്കും.
‘ദാര്‍ബ് ആപ്പ് ഉപയോഗിച്ച്, മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ മുമ്പത്തേക്കാള്‍ എളുപ്പത്തിലും സുരക്ഷിതമായും ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍, ആപ്പിലൂടെ കടല്‍ യാത്രയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങളാണ് ലഭിക്കുന്നത്. കൂടുതല്‍ സേവനങ്ങള്‍ ഉടന്‍ വരുമെന്നും ഗാതഗത മന്ത്രാലയം അറിയിച്ചു.
ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോറുകളിലൂടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവും. നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വഴി ലോഗിന്‍ ചെയ്ത് സേവനങ്ങള്‍ ആക്സസ് ചെയ്യാം.
”ഇപ്പോള്‍ ദര്‍ബ് ആപ്പിലൂടെ ചെറിയ ക്രാഫ്റ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം, രജിസ്‌ട്രേഷന്‍ പുതുക്കാം, സ്‌പെസിഫിക്കേഷനുകള്‍ പരിഷ്‌കരിക്കാം, നഷ്ടപ്പെട്ടതോ കേടായതോ ആയ ലൈസന്‍സിന് പകരം ലൈസന്‍സ് എടുക്കാം, ക്യാന്‍സല്‍ ചെയ്യാം, ഉടമസ്ഥാവകാശ ക്രമ സര്‍ട്ടിഫിക്കറ്റ് നല്‍കാം, മോര്‍ട്ട്‌ഗേജ്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)