
ഇന്ത്യക്കാര്‍ക്ക് സുവര്‍ണാവസരം; വിസിറ്റ് ഖത്തറും നിത മുകേഷ് അംബാനിയും ഒന്നിക്കുന്നു
ദോഹ: വിസിറ്റ് ഖത്തറും നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്ററും കൈകോര്‍ക്കുന്നു. മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററുമായി (NMACC) ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പങ്കാളിത്തം വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കുള്ള പ്രധാന സന്ദര്‍ശന കേന്ദ്രമായി ഖത്തറിനെ മാറ്റാനുള്ള വിസിറ്റ് ഖത്തറിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഈ സഹകരണം.
ഈ പങ്കാളിത്തത്തിലൂടെ, ഇന്ത്യന്‍ സന്ദര്‍ശകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യാനും രാജ്യത്തെ ആഡംബര- പൈതൃക, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന അസാധാരണമായ അനുഭവങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യും.
”ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന ടൂറിസം വിപണികളില്‍ ഒന്നാണ്, നിലവില്‍ ഖത്തറിലേക്ക് എത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം കൂടുതലാണെന്നും വിസിറ്റ് ഖത്തര്‍ സിഇഒ എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് അലി അല്‍-മൗലവി പറഞ്ഞു. വിസിറ്റ് ഖത്തറുമായി പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ജിയോ വേള്‍ഡ് സെന്റര്‍ സിഇഒ ദേവേന്ദ്ര ഭര്‍മ്മയും പറഞ്ഞു.
പങ്കാളിത്തത്തിന്റെ ഭാഗമായി ഖത്തറി, ഇന്ത്യന്‍ സാംസ്‌കാരിക പ്രകടനങ്ങളുടെ ഒരു കലാസൃഷ്ടി അംബാനി കള്‍ച്ചറല്‍ സെന്ററില്‍ സ്ഥാപിക്കും. ഇരം രാജ്യങ്ങളുടേയും സംസ്‌കാരങ്ങള്‍ വെളിപ്പെടുത്തുന്ന പരിപാടിയും പ്രദര്‍ശിപ്പിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)