
വൃത്തിയുണ്ടായിരിക്കണം; ഖത്തറിലെ കടകളില്‍ പരിശോധനയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: ഖത്തറിലെ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് പരിശോധനയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. വേനല്‍ക്കാലത്ത് നഗരത്തിലെമ്പാടുമുള്ള ഭക്ഷ്യ സ്ഥാപനങ്ങളുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനായി ദോഹ മുനിസിപ്പാലിറ്റി പരിശോധനാ കാമ്പെയ്നുകള്‍ ശക്തമാക്കി.
പരിശോധനകളില്‍ എന്തെങ്കിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപനത്തിനെതിരെ നടപടിയുണ്ടാകും. പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിലും നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച്, മുന്നറിയിപ്പ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്യും. അല്ലെങ്കില്‍ സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവിടാമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷണ ശാലകളില്‍ നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും പരിശോധന. നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് രണ്ട് ദിവസം മുതല്‍ അറുപത് ദിവസം വരെ കടകള്‍ അടച്ചിടും. ഭക്ഷ്യ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യണം. പരാതികള്‍ ലഭിച്ചാല്‍ വിശദമായി അന്വേഷണം നടത്തും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)