
ഖത്തറിൽ രണ്ടാം പാദത്തിൽ 80കോടി റിയാൽ ബജറ്റ് കമ്മി
ദോഹ: 2025 വര്‍ഷത്തെ രണ്ടാംപാദത്തിലും ഖത്തറിന് ബജറ്റ് കമ്മി. 80 കോടി റിയാലിന്റെ ബജറ്റ് കമ്മി രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യപാദത്തിലും ബജറ്റ് കമ്മി രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വരവ് -ചെലവ് കണക്കുകള്‍ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഖത്തര്‍ ധനകാര്യ മന്ത്രാലയം പുറത്തുവിട്ടത്. 5980 കോടി റിയാലാണ് ആകെ വരുമാനം.
ഇതിൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. ഇതില്‍ 34 ബില്യണ്‍ റിയാല്‍ ഓയില്‍, ഗ്യാസ് മേഖലയില്‍ നിന്നും 25.8 റിയാല്‍ ഇതര വിഭാഗങ്ങളില്‍ നിന്നുമാണ്.6060 കോടി റിയാലാണ് കഴിഞ്ഞ മൂന്നു മാസത്തെ ആകെ ചെലവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെലവ് 5.7 ശതമാനം കൂടി.18.33 ബില്യണ്‍ റിയാല്‍ ശമ്പള ഇനത്തിലും 21.92 ബില്യണ്‍ റിയാല്‍ പൊതുചെലവുമാണ്. ഈ വര്‍ഷം ആദ്യ പാദത്തിലും ഖത്തറില്‍ ബജറ്റ് കമ്മി രേഖപ്പെടുത്തിയിരുന്നു. 50 കോടി റിയാലിന്റെ കുറവാണ് ഉണ്ടായിരുന്നത്. മൂന്നു വര്‍ഷത്തിന് ശേഷമായിരുന്നു ഖത്തറില്‍ ബജറ്റ് കമ്മി രേഖപ്പെടുത്തുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)