Posted By user Posted On

യുഎഇ കോൺട്രാക്ടിങ്​ മേഖലയിൽ പുതിയ നിയമം ആർക്കൊക്കെ ഗുണം?

ദുബായിലെ കരാർ മേഖലയെ നിയന്ത്രിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം പുറത്തിറക്കി. Law No. (7) of 2025 എന്ന പേരിൽ ഇറങ്ങിയ ഈ നിയമം, എമിറേറ്റിലെ കരാർ മേഖലയുടെ നിയമപരവും ഭരണപരവുമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പാണ്. ആഗോള നിലവാരത്തിലുള്ള മികച്ച മാതൃകകൾക്കനുസരിച്ച് സുപ്രധാന വ്യവസായങ്ങളുടെ വികസനം മുന്നോട്ട് കൊണ്ടുപോകാനുള്ള ദുബായുടെ കാഴ്ചപ്പാടിനെ ഈ നിയമം പിന്തുണയ്ക്കുന്നു. സുതാര്യത വർദ്ധിപ്പിക്കാനും അധികാരികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ദുബായ് നഗരസഭ ഒരു പുതിയ ഇലക്ട്രോണിക് രജിസ്ട്രർ സ്ഥാപിക്കുകയും അത് ‘Invest in Dubai’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുകയും ചെയ്യും. കരാർ മേഖലയിലെ മാനദണ്ഡങ്ങളും രീതികളും ഏകീകരിക്കുന്നതിനും കരാറുകാരുടെ വൈദഗ്ദ്ധ്യം, യോഗ്യത, കഴിവുകൾ എന്നിവ അടിസ്ഥാനമാക്കി അവരെ തരംതിരിക്കുന്നതിനുള്ള വ്യക്തമായ ചട്ടക്കൂട് രൂപീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിയമമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയത്. ഈ നിയമം ദുബായിലെ എല്ലാ കരാറുകാർക്കും ബാധകമാണ്. പുതിയ നിയമത്തിലെ ഒരു പ്രധാന വ്യവസ്ഥ, ‘കരാർ പ്രവർത്തനങ്ങളുടെ നിയന്ത്രണത്തിനും വികസനത്തിനുമുള്ള സമിതി’ രൂപീകരിക്കുന്നതാണ്. ദുബായ് മുനിസിപ്പാലിറ്റി പ്രതിനിധി അധ്യക്ഷനായ ഈ സമിതിയിൽ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികളും അംഗങ്ങളായിരിക്കും. ദുബായിലെ കരാർ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതിനും ഓരോ പ്രവർത്തനത്തിന്റെയും മേൽനോട്ടത്തിനുള്ള സ്ഥാപനങ്ങളെ തിരിച്ചറിയുന്നതിനും നിയമം നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനും ഈ മേഖലയ്ക്കായുള്ള പുതിയ നയങ്ങളും നിയമനിർമ്മാണങ്ങളും നിർദ്ദേശിക്കുന്നതിനും സ്ഥാപനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനും ഈ സമിതിക്ക് ഉത്തരവാദിത്തമുണ്ടാകും.ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ അടക്കമുള്ള പ്രത്യേക വികസന മേഖലകളിലും ഫ്രീ സോണുകളിലും പ്രവർത്തിക്കുന്നവർ ഉൾപ്പെടെ ദുബൈയിലെ എല്ലാ കരാറുകാർക്കും ഈ നിയമം ബാധകമാണ്.അതേസമയം, വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുമായും മറ്റ് ചില പദ്ധതികളുമായും ബന്ധപ്പെട്ട കരാർ പ്രവർത്തനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരില്ല. ഇത് കമ്മിറ്റിയുടെ ശിപാർശകളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക.എല്ലാ കരാർ പ്രവർത്തനങ്ങൾക്കുമായി ഒരു ഏകീകൃത ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യാനുള്ള ചുമതല ദുബായ് മുനിസിപ്പാലിറ്റിക്കാണ്. കരാറുകാർക്കുള്ള പെരുമാറ്റച്ചട്ടം തയ്യാറാക്കുന്നതിനും കെട്ടിടനിർമ്മാണം, പൊളിച്ചുമാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കരാറുകാർക്കും സാങ്കേതിക ഉദ്യോഗസ്ഥർക്കും പ്രൊഫഷണൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ദുബായ് മുനിസിപ്പാലിറ്റിക്ക് ചുമതലയുണ്ട്.പുതിയ നിയമങ്ങൾ ലംഘിച്ചാൽ 1000 ദിർഹം മുതൽ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടത്തിയാൽ പിഴ ഇരട്ടിയാക്കി 2 00,000 ദിർഹം വരെ ഈടാക്കാം. നിയമ ലംഘനം തുടർന്നാൽ താൽക്കാലിക സസ്പെൻഷൻ, ഔദ്യോഗിക കരാറുകാരുടെ രജിസ്ട്രയിൽ നിന്ന് ഒഴിവാക്കുക, വാണിജ്യ ലൈസൻസ് റദ്ദാക്കുക തുടങ്ങിയ കർശന നടപടികളും സ്വീകരിക്കും. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *