
റൂട്ടിലും സ്റ്റോപ്പിലും മാറ്റം വരുത്തി യുഎഇ ആർടിഎ ബസുകൾ
ആർടിഎ ബസുകളിൽ ചിലതിന്റെ റൂട്ടിലും സ്റ്റോപ്പിലും മാറ്റം. റൂട്ട് 17 ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. സബ്ക ബസ് സ്റ്റേഷനിലേക്ക് പോകില്ല. റൂട്ട് 24 അൽ നഹ്ദ ഒന്നിൽ വഴി തിരിച്ചുവിട്ടു. റൂട്ട് 44 ദുബായ് ഫെസ്റ്റിവൽ സിറ്റിയിലേക്കു സർവീസ് നടത്തും. റിബാത് സ്ട്രീറ്റിൽ നിന്ന് ഫെസ്റ്റിവൽ സിറ്റിയിലേക്കു റൂട്ട് മാറ്റിയതാണ്. റൂട്ട് 56 ഡിഡബ്ല്യുസി സ്റ്റാഫ് വില്ലേജ് വരെ സർവീസ് നടത്തും.
റൂട്ട് 66, 67 അൽ റുവയ്യാഹ് ഫാം മേഖലയിൽ പുതിയതായി ഒരു ബസ് കൂടി സർവീസ് തുടങ്ങി. റൂട്ട് 32 സി ജാഫ്ലിയ ബസ് സ്റ്റേഷൻ വരെ മാത്രമേ പോകു. സത്വയിലേക്ക് പോകേണ്ടവർ എഫ് 27 ബസിൽ കയറണം. സി26 ബസിന്റെ സ്റ്റോപ്പ് അൽ ജാഫ്ലിയ സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ബസ് സ്റ്റോപ്പിലേക്കു മാറ്റി. റൂട്ട് ഇ16 യൂണിയൻ ബസ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. എഫ്12 കുവൈത്ത് സ്ട്രീറ്റ് വഴി പോകും.
സത്വ റൗണ്ട് എബൗട്ടും വാസൽ പാർക്കും ഒഴിവാക്കി. എഫ് 27 ജാഫ്ലിയ ബസ് സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റോപ്പ് മാക്സ് മെട്രോ ബസ് സ്റ്റോപ്പിലേക്കു മാറ്റി. എഫ് 47 ജബൽ അലി വ്യവസായ മേഖലയ്ക്കുള്ളിൽ വഴി തിരിച്ചു വിട്ടു. എഫ് 54 ജാഫ്സ സൗത്തിലെ പുതിയ ക്യാംപ് വരെ നീട്ടി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)