Posted By user Posted On

സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണം; മും​ബൈ പോ​ലീ​സ്​ തെര​യു​ന്ന പ്ര​തി​യെ യുഎഇ​​ ഇ​ന്ത്യ​യ്ക്ക് കൈമാറി

സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി. മും​ബൈ പോ​ലീ​സ്​ തെര​യു​ന്ന പ്ര​തിയായ കു​ബ്ബ​വാ​ല മു​സ്ത​ഫ എ​ന്ന​യാ​ളെ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി​യ​ത്. സി.​ബി.​ഐ, ഇ​ന്‍റ​ർ​പോ​ൾ, നാ​ർ​കോ​ട്ടി​ക്സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​കളുടെ സം​യു​ക്ത​ ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​യാ​ളെ അ​ബുദാ​ബി​യി​ൽ ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. മുംബൈ പോലീസില്‍ നിന്ന് നാലംഗ സംഘം കഴിഞ്ഞ ദിവസം ദുബൈയിലെത്തിയിരുന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്​​ലി​യി​ൽ സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണകേ​ന്ദ്രം ന​ട​ത്തി​യ​തി​ന്​ 2024ൽ ​മും​ബൈ​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. മ​റ്റ് പ്ര​തി​ക​ൾ​ക്കൊ​പ്പമാണ് ഇയാൾ നിര്‍മാണകേന്ദ്രം ന​ട​ത്തി​വ​ന്നത്. ഇവിടെ നിന്ന് 126 കി​ലോ മെ​ഫ​ഡ്രോ​ൺ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടിയിരുന്നു​. ഇതോടെ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. എന്നാല്‍, അപ്പോഴേക്കും ഇയാള്‍ രാജ്യം വിട്ടിരുന്നു. നവംബറില്‍ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *