ഖത്തറില്‍ നടന്ന ഇറാന് മിസൈല്‍ ആക്രമണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; വ്യോമതാവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍
ദോഹ: ഖത്തറില്‍ നടന്ന ഇറാന്റെ മിസൈലാക്രമണത്തില്‍ അല്‍-ഉദൈദ് വ്യോമതാവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. യുഎസ് അതോറിറ്റി പെന്റഗണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസമാണ് ഖത്തറിലെ യുഎസ് അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാന് മിസൈലാക്രമണം നടത്തിയത്. ആക്രമണത്തില്‍ വ്യോമതാവളത്തില്‍ ആശയവിനിമയ ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഗോപുരത്തിന് കേടുപാടുകള്‍ സംഭവിച്ചതായി പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. എന്നാല്‍ സാരമായ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും ഉണ്ടായിട്ടില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ 23ന് നടന്ന മിസൈലാക്രമണത്തില്‍ ഒരു ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ മാത്രമാണ് അല്‍ ഉദൈദ് വ്യോമതാവളത്തില്‍ വീണത്. ബാക്കിയുള്ള മിസൈലുകള്‍ യുഎസും ഖത്തറും പ്രതിരോധിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)