Posted By user Posted On

അബു സമ്ര, സൽവ ബോർഡറുകളിലെ പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ ഖത്തറും സൗദി അറേബ്യയും തമ്മിൽ ഏകോപനയോഗം നടത്തി

ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള മൂന്നാമത്തെ ഏകോപന യോഗം വെള്ളിയാഴ്ച്ച ദോഹയിൽ നടന്നു. സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുന്നതിലും അബു സമ്ര, സൽവ രണ്ട് ലാൻഡ് ബോർഡർ ക്രോസിംഗുകളിലൂടെ സഞ്ചരിക്കുന്നത് എളുപ്പമാക്കുന്നതിലും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. ഖത്തർ സംഘത്തെ നയിച്ചത് അബു സമ്ര ക്രോസിംഗിനായുള്ള സ്ഥിരം സമിതി ചെയർമാൻ കേണൽ ഖാലിദ് അലി അൽ മെഷാൽ അൽ ബുഐനൈൻ ആയിരുന്നു. സൗദി സംഘത്തെ നയിച്ചത് സൽവ ക്രോസിംഗിലെ അതിർത്തി രക്ഷാസേനയുടെ കമാൻഡറായ ബ്രിഗേഡിയർ ജനറൽ (നാവികസേന) മുഹമ്മദ് ബിൻ സുലൈമാൻ അൽ ബലാവിയാണ്.

രണ്ട് അതിർത്തി പോയിന്റുകളും ഒരുമിച്ച് പ്രവർത്തിക്കുന്ന രീതി മെച്ചപ്പെടുത്തുന്നതിനും അവയ്ക്കിടയിൽ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുപക്ഷവും ചർച്ച ചെയ്‌തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *