ഖത്തറിലേക്ക് പുകയിലയും സ്വർണവും കടത്താനുള്ള ശ്രമം അബു സമ്ര ബോർഡറിൽ തടഞ്ഞു
ഖത്തറിലേക്ക് നിയമവിരുദ്ധമായി പുകയില, സ്വർണ്ണാഭരണങ്ങൾ എന്നിവ കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് വകുപ്പ് തടഞ്ഞു.
അബു സംറ അതിർത്തിയിലൂടെ ദോഹയിലേക്ക് പ്രവേശിച്ച ഒരു വാഹനത്തെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയപ്പോഴാണ് ഓപ്പറേഷൻ ആരംഭിച്ചത്.
പ്രത്യേക സ്‌കാനിങ് ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനം പരിശോധിച്ചപ്പോൾ, എഞ്ചിൻ ഏരിയയ്ക്കുള്ളിലും സ്പെയർ ടയറിനുള്ളിലും വിദഗ്ധമായി സൂക്ഷിച്ചിരിക്കുന്ന ഒളിപ്പിച്ച ബാഗുകൾ അവർ കണ്ടെത്തി. ഡ്രൈവറെ പരിശോധിച്ചപ്പോൾ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണാഭരണങ്ങലും കണ്ടെത്തി.
മൊത്തത്തിൽ, ഉദ്യോഗസ്ഥർ 45 കിലോഗ്രാം പുകയിലയും 200 ഗ്രാം സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)