Posted By user Posted On

വമ്പൻ ശമ്പളം; പത്താം ക്ലാസ് പാസായവർക്ക് യുഎഇയിൽ തൊഴിലവസരം, ഉടൻ തന്നെ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐടിവി ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത്. 25നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ജി സി സി / യുഎഇ ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധം. എസ്എസ്എൽസി പാസായിരിക്കണം. ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം. അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്‌, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്ന്ങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. മാസം 2250 ദിർഹം ശമ്പളമായി ലഭിക്കും. വിസ, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നല്കുന്നതാണ് .

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ , ഹെവി ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ recruit@odepc.in എന്ന ഇ മെയിലിലേയ്ക്ക് 2025 ജൂലൈ 3-ാം തീയതിക്ക് മുൻപായി അയക്കുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/977862046. സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/ELNE8zKlSBPBsCEhfUubzv?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version