
ഉപയോഗിക്കരുതേ.. ആങ്കര്‍ കമ്പനിയുടെ പവര്‍ ബാങ്കുകള്‍ തിരിച്ചു വിളിച്ചു
ആങ്കര്‍ കമ്പനിയുടെ പോര്‍ട്ടബിള്‍ റീചാര്‍ജിങ് പവര്‍ ബാങ്കുകള്‍ തിരിച്ചു വിളിച്ചു. സാങ്കേതിക തകരാര്‍ മൂലം അപകടസാധ്യതയുള്ളതിനാലാണ് നടപടി. സൗദി അറേബ്യയിലും ആങ്കര്‍ പവര്‍ബാങ്കുകള്‍ തിരിച്ചുവിളിച്ചു. ബാറ്ററിക്കുള്ളിലെ ആന്തരിക ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പവര്‍ബാങ്കുകള്‍ അമിതമായി ചൂടുപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് 88,518 പവര്‍ ബാങ്കുകളാണ് സൗദി വാണിജ്യ മന്ത്രാലയം തിരികെ വിളിച്ചത്.
സെപ്തംബര്‍ 2023 മുതല്‍ ജൂണ്‍ 2025 വരെ കാലയളവിലുള്ള പവര്‍ബാങ്കുകളാണ് സൗദി വാണിജ്യ മന്ത്രാലയം തിരികെ വിളിച്ചത്. ഈ പവര്‍ബാങ്കുള്‍ ഉപയോഗിക്കുന്നത് ഉടന്‍ ഒഴിവാക്കണമെന്നും മാറ്റിത്തരാനോ റീഫണ്ടിനോ കമ്പനിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
A1257 അങ്കര്‍ പവര്‍ ബാങ്ക് (10K, 22.5W), A1681 അങ്കര്‍ സോളോ പവര്‍ ബാങ്ക് (20K, 30W, ബില്‍റ്റ്-ഇന്‍ USB-C, ലൈറ്റ്‌നിങ് കേബിള്‍), A1689 അങ്കര്‍ സോളോ പവര്‍ ബാങ്ക് (20K, 30W, ബില്‍റ്റ്-ഇന്‍ USB-C കേബിള്‍), A1647 അങ്കര്‍ പവര്‍ ബാങ്ക് (20,000mAh, 22.5W, ബില്‍റ്റ്-ഇന്‍ USB-C കേബിള്‍) A1652 മാഗ്ഗോ പവര്‍ ബാങ്ക് (10,000mAh, 7.5W, സ്റ്റാന്‍ഡ്) എന്നിവയാണ് തിരിച്ചുവിളിച്ചത്.
അതേസമയം അമിതമായി ചൂടാകല്‍, പുക, ഉരുകല്‍ അല്ലെങ്കില്‍ തീപിടുത്തം എന്നിവ ഉണ്ടാകാനുള്ള സാധ്യത കാരണം അഞ്ചിലധികം അധിക പവര്‍ ബാങ്ക് മോഡലുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ദി വെര്‍ജിന്റെ റിപ്പോര്‍ട്ട് പറയുന്നു. ലിഥിയം-അയണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നം. ഇത് സുരക്ഷാ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നും കമ്പനി അറിയിച്ചു.
പവര്‍ബാങ്കിന്റെ പിന്‍ഭാഗത്തോ വശത്തോ ഉള്ള മോഡല്‍ നമ്പര്‍ പരിശോധിച്ച് ഉപയോക്താക്കള്‍ക്ക് ഏത് പവര്‍ബാങ്കാണോ ഉപയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയും
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)