Posted By user Posted On

ഖത്തറിൽ ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ നിരക്ക് ഉയരും

ദോഹ ∙ ഖത്തറിൽ നാളെ മുതൽ പെട്രോൾ, ഡീസൽ വില ഉയരും. ഖത്തർ എനർജിയാണ് ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ജൂലൈയിൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ഗ്രേഡിന് 2 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. ഡീസലിന് ലിറ്ററിന് 1.95 റിയാൽ ആണ് നിരക്ക്.

ജൂണിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 1.90, സൂപ്പർ ഗ്രേഡിന് 1.95, ഡീസലിന് 1.90 റിയാൽ എന്നിങ്ങനെയായിരുന്നു നിരക്ക്.

രാജ്യാന്തര എണ്ണ വിപണി നിരക്ക് അനുസരിച്ചാണ് എല്ലാ മാസവും വില പുതുക്കി നിശ്ചയിക്കുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *