Posted By user Posted On

രാ​ജ്യാ​ന്ത​ര കു​റ്റ​വാ​ളി യുഎ​ഇ​യി​ൽ അ​റ​സ്റ്റി​ൽ

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ അ​ഴി​മ​തി കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ യു.​എ.​ഇ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

മാ​ൾ​ഡോ​വ​ൻ പൗ​ര​നാ​യ വൈ​റ്റ​ലി പി​ർ​ലോ​ഗ്​ ആ​ണ്​ അ​റ​സ്റ്റി​ലാ​യ​തെ​ന്ന്​ യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ൻറ​ർ​പോ​ൾ റെ​ഡ്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ച ഇ​യാ​ളെ ഫ്ര​ഞ്ച്​ അ​തോ​റി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച്​ ജൂ​ൺ 15നാ​ണ്​ യു.​എ.​ഇ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്. ഇ​ൻറ​ർ​പോ​ളി​ൻറെ ക​മീ​ഷ​ൻ ഫോ​ർ ക​ൺ​ട്രോ​ൾ ഓ​ഫ്​ ഫൈ​ൽ​സി​ൻറെ മു​ൻ ചെ​യ​ർ​മാ​നാ​ണ്​ പി​ർ​ലോ​ഗ്.

വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, കൈ​ക്കൂ​ലി, വ​ഞ്ച​ന തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളെ തു​ട​ർ​ന്ന്​ ഇ​ൻറ​ർ​പോ​ൾ റെ​ഡ്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ഗോ​ള സം​ഘ​ട​ന​ക​ളു​ടെ​യും വി​വി​ധ നി​യ​മ ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *