Posted By user Posted On

ചൂ​ട്; തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ദോ​ഹ: അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ, ചൂ​ടി​നെ​തി​രെ നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. തൊ​ഴി​ൽ സു​ര​ക്ഷ -ആ​രോ​ഗ്യ വ​കു​പ്പും വ​ർ​ക്കേ​ഴ്‌​സ് സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ് ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് പേ​ൾ ഖ​ത്ത​റി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

വേ​ന​ൽ​ക്കാ​ല​ത്തെ താ​പ​നി​ല മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. തൊ​ഴി​ൽ സു​ര​ക്ഷ​യു​ടെ​യും ആ​രോ​ഗ്യ​ത്തി​ന്‍റെ​യും സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് കാ​മ്പ​യി​ൻ. ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യ ജോ​ലി​സ്ഥ​ലം ഒ​രു​ക്കു​ന്ന​തി​നും സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ചൂ​ട് മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും അ​നു​ബ​ന്ധ​മാ​യ ആ​രോ​ഗ്യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും തൊ​ഴി​ൽ സു​ര​ക്ഷ വി​ദ​ഗ്ധ​ർ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി. ചൂ​ടു​കാ​ല​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ അ​ധി​കൃ​ത​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

ഇ​ത്ത​രം ബോ​ധ​വ​ത്ക​ര​ണ വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ൽ ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ൽ സു​ര​ക്ഷ​യു​ടെ​യും ആ​രോ​ഗ്യ​ത്തി​ന്‍റെ​യും അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക, ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​യു​ക എ​ന്നി​വ​യാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *