
മറീനയിലെ തീപിടിത്തം: യുഎഇയിൽ ട്രാം സർവീസ് താൽക്കാലികമായി നിർത്തിവച്ചു
ദുബായ് മറീന സ്റ്റേഷൻ (നമ്പർ 5) മുതൽ പാം ജുമൈറ സ്റ്റേഷൻ (നമ്പർ 9) വരെയുള്ള ദുബായ് ട്രാം സർവീസ് താൽക്കാലികമായി നിർത്തിവച്ചതായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. വെള്ളിയാഴ്ച രാത്രി മറീനയിലെ ടൈഗർ ടവർ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് ഈ നടപടി.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീപിടിത്തത്തിന് ശേഷമുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായിട്ടാണ് നിലവിൽ സർവീസ് നിർത്തിവച്ചിരിക്കുന്നത്. താൽക്കാലികമായി സർവീസ് നിർത്തിവെച്ച സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാരുടെ സൗകര്യാർഥം ബദൽ ബസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. നെറ്റ്വർക്കിന്റെ മറ്റ് ഭാഗങ്ങളിൽ ട്രാം സർവീസ് സാധാരണ നിലയിൽ തുടരും. അധികൃതർ ട്രാക്കിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമെ നിർത്തിവച്ച ഭാഗത്തെ സർവീസ് പുനരാരംഭിക്കുകയുള്ളൂ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)