Posted By user Posted On

യുഎഇയിൽ ഒറ്റ രാത്രിയിൽ സ്വ​ർ​ണ​വി​ല​യി​ൽ വൻ കു​തി​പ്പ്​

മേ​ഖ​ല​യി​ൽ യു​ദ്ധാ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല​യും കു​തി​ച്ചു​യ​ർ​ന്നു.ദു​ബൈ​യി​ൽ 24 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് നാ​ല് ദി​ർ​ഹം വ​ർ​ധി​ച്ചു. വി​ല ഗ്രാ​മി​ന് 412.75 ദി​ർ​ഹ​മാ​യി. യു​ദ്ധ​ഭീ​തി​യി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ സ്വ​ത്ത് എ​ന്ന നി​ല​യി​ൽ സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പി​ക്കാ​ൻ കൂ​ടു​ത​ൽ പേ​ർ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സ്വ​ർ​ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മി​ന് 408.75 ദി​ർ​ഹം വി​ല​യു​ണ്ടാ​യി​രു​ന്ന 24 കാ​ര​റ്റ് സ്വ​ർ​ണം ഒ​റ്റ​രാ​ത്രി​കൊ​ണ്ട് നാ​ല് ദി​ർ​ഹം ഉ​യ​ർ​ന്ന് വി​ല 412.75 ദി​ർ​ഹ​മാ​യി.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ മാ​ത്രം സ്വ​ർ​ണം ഗ്രാ​മി​ന് 14 ദി​ർ​ഹം വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മി​ന് 420 ദി​ർ​ഹം എ​ന്ന​താ​ണ് ഇ​തു​വ​രെ സ്വ​ർ​ണ​ത്തി​ന് ദു​ബൈ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.ട്രം​പി​ന്റെ ഇ​ര​ട്ട ചു​ങ്ക​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്വ​ർ​ണ​വി​ല അ​ന്ന് കു​തി​ച്ചു​യ​ർ​ന്ന​ത്. ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ, 22 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 382.25 ദി​ർ​ഹ​മാ​യും, 21 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 366.5 ദി​ർ​ഹ​മാ​യും, 18 കാ​ര​റ്റ് ഗ്രാ​മി​ന് 314 ദി​ർ​ഹ​മാ​യും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *