Posted By user Posted On

യുഎഇയിൽ വീ​ണ്ടും 50 ഡി​ഗ്രി ക​ട​ന്ന്​ ചൂ​ട്​; ഉ​ച്ച​വി​ശ്ര​മം നാ​ളെ​ മു​ത​ൽ

​ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം രാ​ജ്യ​ത്താ​ക​മാ​നം വെ​ള്ളി​യാ​ഴ്ച ക​ന​ത്ത ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച അ​ൽ​ഐ​നി​ൽ 50.1 ഡി​ഗ്രി​യാ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​മാ​സം ഒ​മ്പ​തി​നാ​ണ്​ അ​വ​സാ​ന​മാ​യി 50 ഡി​ഗ്രി ക​ട​ന്ന്​ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.അ​ൽ​ഐ​നി​ലെ ത​ന്നെ സ്വ​യ്​​ഹാ​നി​ലാ​ണ്​ അ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ രാ​ജ്യ​ത്തി​ൻറെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ല​ഭി​ക്കു​ക​യും താ​പ​നി​ല കു​റ​യു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ച്​ യു.​എ.​ഇ​യി​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. 51.6 ഡി​ഗ്രി​യാ​ണ്​ സ്വ​യ്​​ഹാ​നി​ൽ മേ​യ്​ 24ന്​ ​ചൂ​ട്​ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ഇ​ത്​ 2003ൽ ​താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്​ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം മേ​യ്​ മാ​സ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഏ​റ്റ​വും വ​ലി​യ ചൂ​ടാ​ണെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം കൊ​ടും​ചൂ​ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി ഞാ​യ​റാ​ഴ്ച​മു​ത​ൽ ഉ​ച്ച​വി​ശ്ര​മം ആ​രം​ഭി​ക്കും. ഇ​ത്​ സം​ബ​ന്ധി​ച്ച്​ മാ​ന​വ​വി​ഭ​വ​ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം നേ​ര​ത്തേ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്നു മാ​സ​ക്കാ​ലം ഉ​ച്ച​ക്ക് 12:30 മു​ത​ൽ മൂ​ന്ന്​ മ​ണി​വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല. ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15വ​രെ​യാ​ണ്​ നി​യ​മം നി​ല​വി​ലു​ണ്ടാ​വു​ക. തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *