
യുഎഇയിലെ താമസസ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. അബുദാബി മുസഫയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ (ശ്രീജു-38) ആണ് മരിച്ചത്. അബുദാബി ക്യാപിറ്റൽ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: സോമൻ. മാതാവ്: ജഗദമ്മ. ഭാര്യ: ആതിര. മകൾ: അഭിരൂപ. സഹോദരി: അതുല്യ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
Comments (0)