
യുഎഇയിലെ ഈ എമിറേറ്റ്സിൽ തീപിടുത്തം
ഷാർജ വ്യവസായമേഖല ആറിൽ വൻ തീപിടിത്തം. ആർക്കും പരുക്കില്ല. ഇന്ന് രാവിലെ 9.45നാണ് തീപിടിച്ച വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.സംഭവസ്ഥലത്തേയ്ക്കുള്ള റോഡ് പൊലീസ് അടച്ചു. അലുമിനിയം ഫാക്ടറിയിലാണ് തീപിടിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. ഗ്യാരേജുകളും ഫാക്ടറികളും വെയർഹൌസുകളും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)