Posted By user Posted On

മലയാളികളേ.. അവസരങ്ങളുടെ പെരുമഴയുമായി ജര്‍മ്മനി, വിശദാംശങ്ങള്‍

ലയാളികള്‍ക്ക് ഇതാ സുവര്‍ണ്ണാവസരം… ജോലി ഓഫർ കൂടാതെ തന്നെ പുതിയ തൊഴിൽ വിസയിൽ ജർമനിയില്‍ എത്താം. ജോലി ഓഫർ കൂടാതെ തന്നെ പുതിയ തൊഴിൽ വിസയിൽ ജർമ്മനിയില്‍ എത്താം. ഉദ്യോഗാര്‍ഥികളെ ലക്ഷ്യമിട്ട് രാജ്യം അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് ജർമ്മൻ ഓപ്പർച്യുനിറ്റി കാർഡ്. വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് ഒരു വർഷം വരെ ജർമ്മനിയിൽ താമസിച്ച് തൊഴിൽ തേടാൻ അനുവദിക്കുന്ന വിസയാണ് ജർമ്മൻ ഓപ്പർച്യുനിറ്റി കാർഡ്. ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലി ചെയ്യാനുളള അവസരം കാർഡ് നല്‍കുന്നു. ഒരു വർഷത്തിനുള്ളിൽ തൊഴിൽ കണ്ടെത്തുന്നവർക്ക് പ്രാദേശിക ഇമിഗ്രേഷൻ ഓഫീസിൽ നിന്ന് ഇ.യു ബ്ലൂ കാർഡ് പോലുള്ള ദീർഘകാല വർക്ക് പെർമിറ്റുകളിലേക്ക് മാറുന്നതിനുളള അവസരങ്ങളുമുണ്ട്. അപേക്ഷകർക്ക് ഒരു യൂണിവേഴ്സിറ്റി ബിരുദമോ കുറഞ്ഞത് രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത പരിശീലനമോ ആണ് വിസയ്ക്ക് വേണ്ട യോഗ്യതകള്‍. പോയിന്‍റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെയാണ് യോഗ്യത നിർണയിക്കുന്നത്. ഒരു വർഷത്തേക്ക് സ്വയം സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയുമെന്ന് തെളിയിക്കാന്‍ സാധിക്കുന്നത് അപേക്ഷകർക്ക് ഗുണകരമാണ്. ഡിജിറ്റൽ ആപ്ലിക്കേഷനുകളും ലളിതമായ വീസ പ്രോസസിങ് പ്രക്രിയകളും ഉള്ളതിനാൽ ഇന്ത്യൻ അപേക്ഷകർക്ക് വേഗത്തിലുളള നടപടികളിലൂടെ ജര്‍മ്മനിയിലെത്താം. വലിയ ഡിമാൻഡുള്ള മേഖലകളിലെ വൈദഗ്ധ്യം കാരണം മലയാളികള്‍ അടക്കമുളള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ജർമ്മനി ശരാശരിയേക്കാൾ ഉയർന്ന മികച്ച ശമ്പളമാണ് നല്‍കുന്നത്. കേരളത്തില്‍ നിന്ന് നഴ്സിങ് തുടങ്ങിയ ആരോഗ്യ മേഖലകളിലും ഐ.ടി, എഞ്ചിനീയറിങ് തുടങ്ങിയ വൈദഗ്ധ്യമുള്ള മേഖലകളിലും നിരവധി യുവതീയുവാക്കളാണ് വിദേശ രാജ്യങ്ങളില്‍ ജോലിക്കായി അപേക്ഷിക്കുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *