Posted By user Posted On

വേ​ന​ൽ​ക്കാ​ല ടൂ​റി​സ​​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വി​സി​റ്റ് ഖ​ത്ത​ർ

ദോ​ഹ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ​ങ്ങ​ളി​ലെ​യും സ​ഞ്ചാ​രി​ക​ളെ വേ​ന​ൽ​ക്കാ​ല ടൂ​റി​സ​ത്തി​ലേ​ക്ക് സ്വാ​ഗ​തം​ചെ​യ്ത് വി​സി​റ്റ് ഖ​ത്ത​റി​ന്റെ ‘​മൊ​മ​ന്റ്സ് ​മെ​യ്ഡ് ഫോ​ർ യു’ ​കാ​മ്പ​യി​ൻ. ജൂ​ൺ പി​റ​ന്ന​തി​നു പി​ന്നാ​ലെ ക​ടു​ത്ത ചൂ​ടി​ലേ​ക്ക് ഗ​ൾ​ഫ് മേ​ഖ​ല​യെ​ത്തി​യ​പ്പോ​ൾ വേ​ന​ൽ​ക്കാ​ല​ത്തും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു​പി​ടി കേ​ന്ദ്ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പ്ര​ത്യേ​ക കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ൾ​ക്കും, സു​ഹൃ​ദ് സം​ഘ​ങ്ങ​ൾ​ക്കും ഒ​ന്നി​ച്ച് ഉ​ല്ല​സി​ക്കാ​നു​ള്ള വേ​റി​ട്ട വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ധി​കൃ​ത​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ജി​വാ​ൻ ഐ​ല​ൻ​ഡി​ന്റെ ശീ​തീ​ക​രി​ച്ച ഓ​പ​ൺ എ​യ​ർ വേ​ദി, ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലെ ആ​ഡം​ബ​ര മാ​ളു​ക​ളും ഷോ​പ്പി​ങ് കേ​ന്ദ്ര​ങ്ങ​ളും, പൊ​ള്ളു​ന്ന ചൂ​ടി​ലും വെ​ള്ള​ത്തി​ൽ ക​ളി​ച്ചു​ല്ല​സി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന മെ​ർ​യാ​ൽ വാ​ട്ട​ർ പാ​ർ​ക്ക്, ​കു​ടും​ബ​ങ്ങ​ൾ​ക്കും മ​റ്റും ആ​സ്വ​ദി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന പൊ​തു-​സ്വ​കാ​ര്യ ബീ​ച്ചു​ക​ൾ, ബ​നാ​ന ഐ​ല​ൻ​ഡി​ലെ കി​ടി​ല​ൻ റി​​സോ​ർ​ട്ട്, വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക​ൾ വാ​ഗ്ദാ​നം​ചെ​യ്യു​ന്ന റ​സ്റ്റാ​​റ​ന്റു​ക​ളും ഹോ​ട്ട​ലു​ക​ളും.. എ​ന്നി​ങ്ങ​നെ ഒ​രു​പി​ടി ആ​ക​ർ​ഷ​ക​മാ​യ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് വി​സി​റ്റ് ഖ​ത്ത​റി​ന്റെ ‘മൊ​മ​ന്റ്സ് മെ​യ്ഡ് ഫോ​ർ യു’ ​കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​ത്.

ചൂ​ടി​ലും കു​ളി​രോ​ടെ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നൊ​പ്പം, സു​ര​ക്ഷി​ത​വും സ്വ​സ്ഥ​വു​മാ​യ അ​വ​ധി​ക്കാ​ല അ​നു​ഭ​വ​വും ഖ​ത്ത​റി​ലെ കേ​ന്ദ്ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി വി​സി​റ്റ് ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

വേ​ന​ൽ​ക്കാ​ല​ത്ത് ​മേ​ഖ​ല​യി​ലെ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ, അ​തി​നു പി​ന്നാ​ലെ വി​വി​ധ കാ​യി​ക മേ​ള​ക​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​മു​ണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *