Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി മുറിയിൽ മരിച്ച നിലയിൽ; മരണം മകളുടെ വിവാഹത്തിന് നാട്ടിൽപോകാനിരിക്കെ

പ്രവാസിയായ കടയുടമയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഉദുമ എരോൽ കുന്നുമ്മൽ സ്വദേശി അൻവർ സാദത്ത് മുക്കുന്നോത്ത് (48) ആണ്​ മരിച്ചത്. തിങ്കളാഴ്ച രാത്രി കടയിലുണ്ടായിരുന്നു. പിന്നീട് ഉറങ്ങാൻ മുറിയിലേക്ക് പോയ അൻവർ സാദത്തിനെ പുലർച്ചെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഡോക്ടർമാരും പൊലീസുമെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.

ഉദുമ പഞ്ചായത്ത് കെ.എം.സി.സി ട്രഷററും അബൂദബി മദീന സായിദ് ഷോപ്പിങ്​ സെന്ററിലെ കാസ്‌കോ ഫാൻസി ഷോപ്പ് ഉടമയുമാണ്. മൂത്ത മകൾ റിസ്‌വാനയുടെ വിവാഹ ഒരുക്കങ്ങൾക്കായി അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഉദുമ ടൗൺ മുസ്​ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗമാണ്. ഭാര്യ. റിസ, റസ്​വ, റഫീഫ എന്നിവരാണ് മറ്റു മക്കൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *