
യുഎഇയിൽ ജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമോ? ഈ നിയമം മറക്കല്ലേ
യുഎഇയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരനിൽ നിന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ തൊഴിൽ ഉടമയ്ക്ക് അവകാശമുണ്ടോ? കഴിഞ്ഞ ആഴ്ച ജോലിയിൽ പ്രവേശിച്ച ഒരു ജീവനക്കാരൻ തനിക്കുണ്ടായ അനുഭവം ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു, പക്ഷേ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്നാണ് തൊഴിൽ ഉടമ പറഞ്ഞത്. ഇത് നിയമപരമായി നൽകണോ എന്നാണ് ജീവനക്കാരന്റെ ചോദ്യം. എന്നാൽ ദുബായിലോ യുഎഇയിലോ ഉള്ള തൊഴിലുടമയ്ക്ക് ജോലിക്ക് മുൻപ് സ്ക്രീനിങ് പ്രക്രിയയുടെ ഭാഗമായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാം.കാരണം ആ ജീവനക്കാരന് ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന് ഉറപ്പാക്കുകയാണ് ഇത് വഴിയുള്ള ലക്ഷ്യം. കൂടാതെ തൊഴിൽ ആവശ്യങ്ങൾക്കായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് ഒരു ഫെഡറൽ നിയമനിർമ്മാണവും നിലവിൽ പ്രാബല്യത്തിൽ ഇല്ല. അതേസമയം ജോലിക്കായി പ്രവേശിക്കുന്ന ജീവനക്കാരന് മുൻപ് എന്തെങ്കിലും ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ടോ അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ ഉണ്ടോ അറിയാൻ മാത്രമാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. കൂടാതെ ഇതിൽ എച്ച്ആർ/നിയമന നയങ്ങളും സ്ഥാനത്തിന്റെ സ്വഭാവവും അനുസരിച്ച് ആയിരിക്കാം തൊഴിലുടമ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുക. ഈ സെർട്ടിഫികറ്റ് ലഭിക്കുന്നതിന് ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ് അല്ലെങ്കിൽ യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, വിരലടയാളം, ഫീസ് അടയ്ക്കൽ, തിരിച്ചറിയൽ രേഖകൾ എന്നിവ നൽകേണ്ടതായി വന്നേക്കാം. കൂടാതെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ സേവനത്തിന് കീഴിൽ യുഎഇയിൽ ഒരു വ്യക്തിയുടെ നല്ല പെരുമാറ്റം സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാനും സാധിക്കും.അതേസമയം നിങ്ങൾക്ക് എന്തെങ്കിലും സഹായമോ കൂടുതൽ വ്യക്തതയോ ആവശ്യമുണ്ടെങ്കിൽ, ദുബായ് പോലീസിന്റെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് ആവശ്യമായ കാര്യങ്ങൾ മനസിലാക്കാനും വിശദമായ മാർഗ്ഗനിർദ്ദേശവും പിന്തുണയും ലഭിക്കുകയും ചെയ്യുന്നു. സാധാരണയായി 1-5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും, എന്നാൽ ചില സന്ദർഭങ്ങളിൽ കൂടുതൽ സമയമെടുത്തേക്കാം.സാധാരണയായി ഒരു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് 3 മാസത്തെയോ 6 മാസത്തെയോ കാലാവധി ഉണ്ടാകും. തൊഴിലുടമ ഈ കാലയളവിനുള്ളിലുള്ള സർട്ടിഫിക്കറ്റ് ആയിരിക്കും ആവശ്യപ്പെടുക. യുഎഇക്ക് പുറത്തുള്ളവർക്ക്, അവരുടെ താമസിക്കുന്ന രാജ്യത്തെ യുഎഇ എംബസിയോ കോൺസുലേറ്റോ വഴിയോ അല്ലെങ്കിൽ അവർ താമസിക്കുന്ന രാജ്യത്തെ പോലീസ് അധികാരികൾ വഴിയോ ഈ സെർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ സാധിക്കും. തുടർന്ന് ഇത് പിന്നീട് യുഎഇ എംബസി സാക്ഷ്യപ്പെടുത്തേണ്ടി വരാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)