
നാട്ടിൽ വന്ന് തിരിച്ചുപോയിട്ട് ഒന്നരമാസം; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
കുമ്പളക്കോട് വടക്കേക്കര കല്ലംപാറയ്ക്കൽ ബാലന്റെയും അമ്മുവിന്റെയും മകൻ മനോജ് (42) അബുദാബിയിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മരണകാരണം വ്യക്തമല്ല. സംസ്കാരം പിന്നീട്. അബുദാബിയിൽ വർക്ഷോപ്പ് ജീവനക്കാരനായിരുന്നു. മനോജ് നാട്ടിൽവന്നു തിരിച്ചുപോയിട്ട് ഒന്നര മാസം ആകുന്നതേയുള്ളൂ. ഭാര്യ: ബിന്ദു. മക്കൾ: ആര്യ, മഞ്ജിമ, ഷിജിത്, സോനു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)