
വെയിലേറ്റ് തളർന്ന് പറന്ന ഫാൽക്കണുകൾക്ക് രക്ഷകരായി ഖത്തർ അധികൃതർ
ദോഹ ∙ കനത്ത വെയിലിൽ തളർന്നു വീഴാനൊരുങ്ങിയ ഫാൽക്കണുകൾക്ക് രക്ഷകരായി ഖത്തർ അധികൃതർ. വെയിലേറ്റ് തളർന്ന് പറക്കുന്ന ഒരു പറ്റം ഫാൽക്കണുകളെ ശ്രദ്ധയിൽപ്പെട്ട സ്വദേശികളാണ് മന്ത്രാലയത്തിന്റെ ഹോട്ട് ലൈൻ നമ്പറിൽ വിവരമറിയിച്ചത്.
ഫാൽക്കണുകളിൽ തളർച്ചയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. വിവരമറിഞ്ഞെത്തിയ മന്ത്രാലയം ഉദ്യോഗസ്ഥർ ഫാൽക്കണുകൾക്ക് ആവശ്യമായ വൈദ്യപരിചരണവും വെള്ളവും നൽകി സംരക്ഷിക്കുകയായിരുന്നു. ഫാൽക്കണുകളുടെ ആരോഗ്യനില തൃപ്തികരമെന്ന് ഉറപ്പാക്കിയ ശേഷം അവയെ തിരികെ ആകാശത്തേക്ക് പറത്തി വിടുകയും ചെയ്തു. രാജ്യത്തിന്റെ ജൈവവൈവിധ്യവും ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിലുള്ള അധികൃതരുടെ പ്രതിജ്ഞാബദ്ധതയ്ക്ക് സമൂഹമാധ്യമത്തിന്റെ കയ്യടിയും നേടി കഴിഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)