Posted By user Posted On

യുഎഇയിൽ ഈദ് അവധിക്ക് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക ; അറിയാം യുഎഇയിലെ നിയമങ്ങൾ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെയാണ് അവധി. ഈ ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ എങ്ങനെ നഷ്ടപരിഹാരം നേടാമെന്നും യുഎഇ തൊഴിൽ നിയമം എങ്ങനെയാണ് ഇതിനെക്കുറിച്ച് പറയുന്നതെന്നും നോക്കാം. യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈദ് അൽ അദ്ഹ പ്രമാണിച്ച് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ഉണ്ടാകും. മാനവ വിഭവശേഷി മന്ത്രാലയം ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. അവധിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നാൽ യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 28 അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും.ആർട്ടിക്കിൾ 28 അനുസരിച്ച്, യുഎഇയിലെ തൊഴിൽ നിയമം എല്ലാ ജീവനക്കാർക്കും ബാധകമാണ് – അവർ ഏത് വിഭാഗത്തിൽപ്പെട്ടവരായാലും, തൊഴിലുടമ ജോലി ചെയ്യാൻ ആവശ്യപ്പെട്ടാലും, അല്ലെങ്കിൽ ജോലിയുടെ സ്വഭാവം അനുസരിച്ച് ജീവനക്കാരൻ അനുമതിയോടെ പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാലും ഇത് ബാധകമാണ്. ഓരോ അവധിക്കും പകരമായി മറ്റൊരു ദിവസം അവധി നൽകണം. അല്ലെങ്കിൽ ആ ദിവസത്തെ വേതനം നൽകണം. കൂടാതെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിൽ കുറയാത്ത തുക അധികമായി നൽകണം.തൊഴിൽപരമായ കാര്യങ്ങളിൽ തർക്കങ്ങളുണ്ടെങ്കിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.പരാതികൾ നൽകാൻ താഴെ പറയുന്ന വഴികൾ ഉപയോഗിക്കാം:1. മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ 800 60-ൽ വിളിക്കുക.2. MOHRE ആപ്പ് ഡൗൺലോഡ് ചെയ്ത് ലേബർ പരാതി ഫയൽ ചെയ്യുക.3. www.mohre.gov.ae സന്ദർശിച്ച് ലേബർ പരാതി ഫയൽ ചെയ്യാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.യുഎഇയിലെ തൊഴിൽ നിയമങ്ങൾ വളരെ ശക്തമാണ്. മിനിമം ശമ്പള നിമയം യുഎഇയിൽ പ്രാബല്യത്തിൽ ഇല്ലെങ്കിലും രാജ്യത്ത് ജീവിക്കാനുള്ള ശമ്പളം അവർക്ക് നൽകും. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും സംരക്ഷിക്കുന്ന രീതിയിലാണ് യുഎഇയിലെ നിയമം ശക്തമാക്കിയിരിക്കുന്നത്. ഓവർടൈം ജോലി ചെയ്യാൻ യുഎഇ നിയമം അനുവദിക്കുന്നുണ്ട്. ആ സമയത്തിനുള്ല കൃത്യമായ ശമ്പളവും ലഭിക്കും. ഒരു ദിവസം വിശ്രമദിനം ആഴ്ചയിൽ ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *