
അഞ്ച് മുതൽ 100 റിയാൽ വരെ പിൻവലിക്കാം, പെരുന്നാളിൻ്റെ സ്നേഹ സമ്മാനം; പത്തിടങ്ങളിൽ ഈദിയ്യ എടിഎം സേവനം
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദിയ്യ എ.ടി.എമ്മുകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങി. അഞ്ച്, 10, 50, 100 റിയാൽ കറൻസികൾ പിൻവലിക്കാൻ സൗകര്യമൊരുക്കുന്ന എ.ടി.എമ്മുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്.പ്ലെയ്സ് വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, വെസ്റ്റ് വാക്ക്, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ, അൽ ഖോർ മാൾ, അൽ മീര മുഐതർ, അൽ മീര അൽ തുമാമ എന്നിവിടങ്ങളിലായാണ് ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. കുട്ടികൾക്ക് പെരുന്നാൾ സമ്മാനമായി പണം നൽകുന്നത് ഖത്തരി സംസ്കാരത്തിന്റെ ഭാഗമാണ്. ഇതിനുള്ള സൗകര്യമായാണ് എല്ലാ പെരുന്നാളിനും ക്യൂ.സി.ബി ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ ചെറിയ പെരുന്നാളിന് 18.2 കോടിയോളം റിയാലാണ് സ്വദേശികളും താമസക്കാരുമടക്കം ഈദിയ്യ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)