Posted By user Posted On

കൂടിയോ, കുറഞ്ഞോ? യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

യുഎഇയിൽ അടുത്തമാസ(ജൂൺ)ത്തെ ഇന്ധന വില പ്രഖ്യാപിച്ചു. തുടർച്ചയായി കഴിഞ്ഞ രണ്ട് മാസം കുറവ് രേഖപ്പെടുത്തിയപ്പോൾ ഇപ്രാവശ്യം പെട്രോൾ വിലയിൽ ഏറ്റക്കുറവില്ല. എന്നാൽ ഡീസൽ വിലയിൽ 7 ഫിൽസ് കുറവ് രേഖപ്പെടുത്തി. പെട്രോൾ സൂപ്പർ 98ന് ലിറ്ററിന് 2.58 ദിർഹമാണ് നാളെ (ജൂൺ1) മുതൽ നൽകേണ്ടി വരിക. ഈ മാസം(മേയ്)വും ഇതേ വിലയാണ്. അതുപോലെ സ്പെഷൽ 95ന് ലിറ്ററിന് 2.47 ദിർഹം, ഇ-പ്ലസ് 91ന് ലിറ്ററിന് 2.39 ദിർഹം എന്നിങ്ങന. ഈ മാസവും ഇത് തന്നെയായിരുന്നു വില. എന്നാൽ ഡീസലിന് 7 ഫിൽസ് കുറഞ്ഞു. ഈ മാസം ലിറ്ററിന് 2.52 ദിർഹമായിരുന്നത് അടുത്തമാസം 2.45 ദിർഹം നൽകിയാൽ മതി. ആഗോള ഇന്ധനവിലയ്ക്കനുസരിച്ചാണ് യുഎഇ അധികൃതർ ഓരോ മാസവും അവസാനം അടുത്തമാസത്തെ ഇന്ധന വില തീരുമാനിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *