Posted By user Posted On

ഇൻഫ്ലുവൻസർമാരുടെ ശ്രദ്ധക്ക്! ‘ഫിൻഫ്ലുവൻസർ’ ലൈസൻസുമായി യുഎഇ; അറിയാം വിശദമായി

യുഎഇയിൽ ധനകാര്യ ഉപദേശങ്ങൾ നൽകുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്ക് ഇനി പുതിയ ലൈസൻസ്. സെക്യൂരിറ്റീസ് ആൻഡ് കമ്മൊഡിറ്റീസ് അതോറിറ്റി (എസ് സിഎ) മധ്യപൂർവദേശത്തെ ആദ്യത്തെ ‘ഫിൻഫ്ലുവൻസർ’ ലൈസൻസ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.ഡിജിറ്റൽ ധനകാര്യ ഉള്ളടക്കത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിക്ഷേപം, ഓഹരി, ക്രിപ്റ്റോ, സ്വർണം തുടങ്ങിയവയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉപദേശങ്ങളും ശുപാർശകളും നൽകുന്ന വ്യക്തികൾക്ക് ഇനി ലൈസൻസ് നിർബന്ധമായിരിക്കും. ഇത് ഒരു നിയന്ത്രണ നടപടിയല്ലെന്നും, മറിച്ച് ഡിജിറ്റൽ സാമ്പത്തിക മേഖലയിൽ അവയെ നിയന്ത്രിക്കുന്ന അതോറിറ്റികളുടെ ഭാവി രൂപപ്പെടുത്തുന്ന തന്ത്രപരമായ നീക്കമാണെന്നും എസ്​സിഎ സിഇഒ വലീദ് സഈദ് അൽ അവാദി പറഞ്ഞു.യുഎഇയിൽ നിയന്ത്രണവിധേയമായ സാമ്പത്തിക ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപ നിർദേശങ്ങൾ നൽകുന്നവരായിരിക്കണം. എസ്​സിഎയിൽ റജിസ്റ്റർ ചെയ്യുകയും എല്ലാ നിയമമനുസൃത ബാധ്യതകളും പാലിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *