Posted By user Posted On

ലൈസൻസ് പോകും; കടുപ്പിച്ച് യുഎഇ, നിയമം ലംഘിച്ചാൽ റിക്രൂട്ടിങ് ഓഫിസുകൾക്കെതിരെ കർശന നടപടി

വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഓഫിസുകൾക്കെതിരെ നിയമം കർശനമാക്കി യുഎഇ. ഈ വർഷം ആദ്യ 3 മാസത്തിനിടെ നിയമം ലംഘിച്ച 30 റിക്രൂട്ടിങ് ഓഫിസുകൾക്കെതിരെ നടപടിയെടുത്തതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പരിശോധനയിൽ 89 നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫിസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തി പരിഹരിക്കാനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരിശോധന ഊർജിതമാക്കി. സുതാര്യതയില്ലാത്ത റിക്രൂട്ടിങ്, സേവന പാക്കേജ് പ്രദർശിപ്പിക്കാതിരിക്കുക, തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യവും കൃത്യമായി നൽകാതിരിക്കുക, റിക്രൂട്ടിങ്ങിന് പണം ഈടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശന നടപടികളുണ്ടാകും. വീട്ടുജോലിക്കാരുടെ കരാർ തീരുന്നതിനു മുൻപു തിരിച്ചുപോകുകയോ ജോലിക്കെത്താതിരിക്കുകയോ ചെയ്തു രണ്ടാഴ്ച കഴിഞ്ഞിട്ടും റിക്രൂട്ടിങ് ഫീസ് പൂർണമായോ ഭാഗികമായോ തിരിച്ചു നൽകാതിരുന്ന ഏജൻസികൾക്കെതിരെയും നടപടിയെടുത്തു.നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തവർക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പു നൽകും. ആവർത്തിച്ചാൽ പിഴ ചുമത്തും. വീണ്ടും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുണ്ടാകും. റിക്രൂട്മെന്റ് ഫീസ് റീഫണ്ട് ചെയ്യുന്നതിലെ കാലതാമസം സംബന്ധിച്ചു തൊഴിലുടമകൾ ഔദ്യോഗിക ഡിജിറ്റൽ ചാനലുകളിലൂടെയോ ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി കോൾ സെന്റർ വഴിയോ (80084) റിപ്പോർട്ട് ചെയ്യണമെന്നു മന്ത്രാലയം അഭ്യർഥിച്ചു.www.mohre.gov.ae പരിശോധിച്ചാൽ ലൈസൻസുള്ള റിക്രൂട്മെന്റ് ഏജൻസികളുടെ ഔദ്യോഗിക പട്ടിക ലഭിക്കും. നിയമങ്ങളും ചട്ടങ്ങളും പാലിച്ച റിക്രൂട്മെന്റ് ഓഫിസുകളെ മന്ത്രാലയം അഭിനന്ദിച്ചു.
വെബ്സൈറ്റ്
www.mohre.gov.ae
ഹോട്ട് ലൈൻ
80084

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *