Posted By user Posted On

യുഎഇയിൽ നടു റോഡിൽ വെച്ച് അടികൂടി; രണ്ട് ഡ്രൈവർമാർക്കെതിരെ നടപടി

യുഎഇയിൽ വാഹനമോടിക്കുന്നതിനിടെ രണ്ട് ഡ്രൈവർമാർ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്ക് എത്തുകയും പിന്നീട് നിയമ നടപടികൾ സ്വീകരിക്കേണ്ടിയും വന്നു. വാഹനമോടിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ തെറ്റിദ്ധാരണയുണ്ടായി. അതിൻ്റെ ഫലമായി വാക്ക് തർക്കവും തുടർന്ന് ശാരീരികാക്രമണം നടന്നു. ഉടൻ തന്നെ സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. കക്ഷികളെ വിളിച്ച് അവരുടെ മൊഴികൾ എടുത്തു, നിയമനടപടികൾ പൂർത്തിയാക്കാൻ കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി. ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൻ്റെയും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ വ്യക്തമാക്കി. കാരണം ഇത് ശിക്ഷാർഹമായ നിയമലംഘനമാണ്. സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള പ്രതിബദ്ധത ഷാർജ പൊലീസ് വീണ്ടും എടുത്ത് പറഞ്ഞു, കൂടാതെ ഏതെങ്കിലും മോശം പെരുമാറ്റമോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ കണ്ടാൽ 901 വഴി റിപ്പോർട്ട് ചെയ്യാൻ പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

https://www.pravasivarthakal.in/2025/05/29/uae-817

Comments (0)

Leave a Reply

Your email address will not be published. Required fields are marked *