
ചട്ടലംഘനം; ഖത്തറിലെ സ്വകാര്യ ഹെൽത്ത് സെന്ററിലെ ദന്തൽ യൂണിറ്റ് അടച്ചു, ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി
ദോഹ∙ ഖത്തറിലെ സ്വകാര്യ ഹെൽത്ത് സെന്ററിലെ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ദന്തൽ യൂണിറ്റ് താൽക്കാലികമായി അടച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി. വ്യവസ്ഥകൾ ലംഘിച്ച് ജോലി ചെയ്തതിന് ഒന്നിലധികം ഡോക്ടർമാരുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. മെഡിസിൻ, ദന്തൽ, സർജറി എന്നീ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള പ്രഫഷനൽ ലൈസൻസ് ചട്ടങ്ങൾ സംബന്ധിച്ച 1983 ലെ രണ്ടാം നമ്പർ നിയമ ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി. സ്വകാര്യ ഹെൽത്ത് സെന്ററിനും ഡോക്ർമാർക്കുമെതിരെ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പരിചരണ സ്ഥാപനങ്ങളും നിർബന്ധമായും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും രോഗികളുടെ സുരക്ഷയും സേവന ഗുണനിലവാരവും ഉറപ്പാക്കുകയും വേണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)