
യുഎഇയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ പണി കിട്ടും; വൻ പിഴ ഉറപ്പ്
വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. കുറ്റക്കാർക്ക് യുഎഇ സൈബർ നിയമം അനുസരിച്ച് 2 വർഷം വരെ തടവും 2 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷയെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് (എഡിജെഡി) മുന്നറിയിപ്പ് നൽകി.പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലോ ഓൺലൈനിലോ തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രചരിപ്പിക്കുന്നത് രാജ്യം നിരോധിച്ചിട്ടുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കുന്നതും ദേശീയ താൽപര്യത്തിന് വിരുദ്ധമോ ആയ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷംതടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)