
സ്വപ്നങ്ങളെല്ലാം ഇപ്പോൾ നിങ്ങളുടെ കൈവെള്ളയിലുണ്ട്; 10,000 ഖത്തർ റിയാലിന്റെ ക്യാഷ് പ്രൈസുകൾ, മെഗാ ഡീൽസിലൂടെ ഭാഗ്യം നിങ്ങളെ തേടിവരും,
വെറും 5 ഖത്തർ റിയാലിന്റെ പെൻസിലിലൂടെ മൊത്തം 10,000 ഖത്തർ റിയാൽ നേടാനുള്ള ഡ്രോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചാലോ? ഖത്തറിൽ നിന്നും അടുത്തിടെ പ്രവർത്തനം തുടങ്ങിയ, നവീനമായ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മെഗാ ഡീൽസാണ് ഈ കിടിലൻ അവസരം നിങ്ങൾക്ക് നൽകുന്നത്. മുൻപ് പറഞ്ഞതുപോലെ തന്നെ 5 ഖത്തർ റിയാൽ മുടക്കി, ഔദ്യോഗിക മെഗാ ഡീൽസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തോ മൊബൈൽ ആപ്പിലൂടെയോ പെൻസിൽ വാങ്ങുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. രണ്ട് വ്യത്യസ്തമായ ഡ്രോകളാണ് ഈ ക്യാംപയിനിലുള്ളത്. മൊത്തം 10,000 ഖത്തർ റിയാലിന്റെ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആദ്യ ഡ്രോ മെയ് 19 മുതൽ 25 വരെയാണ് ലൈവ് ആകുക. മെയ് 26-ന് ഡ്രോ നടക്കും. വിജയികളെ തൊട്ടടുത്ത ദിവസം, മെയ് 27-ന് പ്രഖ്യാപിക്കുകയും ചെയ്യും.
രണ്ടാമത്തെ ഡ്രോ മെയ് 25 മുതൽ 31 വരെയാണ്. ഡ്രോ തീയതി ജൂൺ ഒന്നിനും വിജയികളെ പ്രഖ്യാപിക്കുന്നത് ജൂൺ രണ്ടിനുമാണ്.
രണ്ട് ഡ്രോ കാലയളവിലും വാങ്ങുന്ന ഓരോ പെൻസിലും നിങ്ങൾക്ക് സൌജന്യമായി ക്യാഷ് ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരമാണ്. അതായത് എത്ര പെൻസിൽ വാങ്ങുന്നോ, അത്രയും സമ്മാനം നേടാനുള്ള സാധ്യതയും നിങ്ങൾക്കുണ്ട്. ഓരോ ഡ്രോയിലും വിജയികളെ തിരഞ്ഞെടുക്കും, ഒരു വിജയിക്ക് 5,000 ഖത്തർ റിയാൽ ഗ്രാൻഡ് പ്രൈസും, അഞ്ച് പേർക്ക് 1,000 ഖത്തർ റിയാലും നേടാം.
മെഗാ ഡീൽസ് ഗെയ്മിഫൈഡ് ഷോപ്പിങ്, എല്ലാവർക്കും ആശ്രയിക്കാനാകുന്ന പ്രൊമോഷനുകൾ, സൌകര്യപ്രദമായ ഡിജിറ്റൽ രീതികൾ എന്നിവ അവതരിപ്പിക്കുകയാണ്. ഇതെല്ലാം ഷോപ്പിങ് കൂടുതൽ ആസ്വാദ്യകരമാക്കുക മാത്രമല്ല ചെയ്യുന്നത്. എല്ലാവർക്കും സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും മെച്ചപ്പെട്ട റിവാർഡുകൾ നൽകുകയുമാണ്.
ഓൺലൈൻ ഷോപ്പിങ്ങിനെ ദിവസേനയുള്ള പർച്ചേസുകളുമായി ചേർത്ത്, മികച്ച റിവാർഡുകൾ ഉറപ്പാക്കുകയാണ് മെഗാ ഡീൽസ്. ഈ പ്ലാറ്റ്ഫോമിലെ ഓരോ പർച്ചേസും പുതിയ ഒരു ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണ്. കാരണം ജീവിതം തന്നെ മാറ്റിമറിക്കുന്ന ക്യാഷ്, കാർ, സ്വർണ്ണം എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ ഭാഗ്യാന്വേഷകരെ കാത്തിരിക്കുന്നു.
“വൺ പെൻസിൽ” ക്യാംപയിനിന് പുറമെ വമ്പൻ സമ്മാനങ്ങൾ നേടാൻ ഒരുപിടി ഉൽപ്പന്നങ്ങൾ കൂടെ നൽകുന്നുണ്ട് മെഗാ ഡീൽസ്. ഇവയിലൂടെ ഓരോ പർച്ചേസും മോഹിപ്പിക്കുന്ന സമ്മാനങ്ങളിലേക്ക് നിങ്ങളെ നയിക്കാം. മൊത്തം 2,500,000 ഖത്തർ റിയാൽ, അല്ലെങ്കിൽ ഫോർഡ് മസ്താങ് ജി.റ്റി.പി 2024 കാർ, അല്ലെങ്കിൽ 1 കിലോഗ്രാം സ്വർണ്ണം എന്നിങ്ങനെയുള്ള കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങൾ നേടാം.
ഈ സ്വപ്നങ്ങളെല്ലാം ഇപ്പോൾ നിങ്ങളുടെ കൈവെള്ളയിലുണ്ട്. കാരണം മെഗാ ഡീൽസ് ആപ്പ് ഇപ്പോൾ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. മത്സരങ്ങളുടെ ആവേശത്തിനൊപ്പം ഡ്രോകളിൽ പങ്കെടുക്കാം, ഏറ്റവും പുതിയ ഓഫറുകൾ, പ്രൈസ് പ്രൊമോഷനുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ എല്ലാം പെട്ടന്ന് അറിയാം. വെബ്സൈറ്റും നിങ്ങൾക്ക് സന്ദർശിക്കാം, ഷോപ്പ് ചെയ്യാം www.megadeals.qa.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)