Posted By user Posted On

ഖത്തർ ഇക്കണോമിക് ഫോറം സ്വാധീനശേഷിയുള്ള ആഗോള വേദിയായി മാറി :അമീർ

ബ്ലൂംബെർഗിന്റെ പിന്തുണയോടെ ഖത്തറിൽ വർഷാവർഷം സംഘടിപ്പിക്കുന്ന ഖത്തർ ഇക്കണോമിക് ഫോറം ഒരു പ്രമുഖ ആഗോള വേദിയായും വിദഗ്ദ്ധർ, ചിന്തകർ, സമ്പത്തിക നേതാക്കൾ എന്നിവരുടെ ഒരു ഒത്തുചേരൽ കേന്ദ്രമായും ഇതിനോടകം പരിണമിച്ചിട്ടുണ്ടെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പറഞ്ഞു. ഫോറത്തിന്റെയും എല്ലാ പങ്കാളികളുടെയും വിജയത്തിന് ആശംസകൾ നേർന്നു.

“ഇന്ന്, ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഏകദേശം നാല് വർഷം മുമ്പ് ബ്ലൂംബെർഗുമായി സഹകരിച്ച് സ്ഥാപിതമായതിനുശേഷം, ഫോറം സ്വാധീനശേഷിയുള്ള ഒരു ആഗോള വേദിയായി വളർന്നു. നിർണായകമായ സാമ്പത്തിക, ഭൗമരാഷ്ട്രീയ, സാങ്കേതിക വിഷയങ്ങളിൽ പങ്കിട്ട ചില ചർച്ചകളും കാഴ്ചപ്പാടുകളും ഞാൻ വളരെ താൽപ്പര്യത്തോടെ പിന്തുടർന്നു. ഫോറത്തിന് വിജയവും എല്ലാ പങ്കാളികൾക്കും ആശംസകളും നേരുന്നു,” എക്‌സിലെ ഒരു പോസ്റ്റിൽ അമീർ വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *