Posted By user Posted On

യുഎഇയിലെ ഈ എമിറേറ്റിൽ ഡ്രൈവിങ് ലൈസൻസും വാഹന ഉടമസ്ഥാവകാശ രേഖകളും ഇനി തപാലിലെത്തും

ഷാർജ എമിറേറ്റിൽ ഡ്രൈവിങ് ലൈസൻസും വാഹന ഉടമസ്ഥാവകാശ രേഖകളും ഉപഭോക്താക്കളുടെ സൗകര്യാർഥമെത്തിച്ച് നൽകുന്നതിന് ഷാർജ പോലീസും എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും (ഇഎംഎക്സ്) തമ്മിൽ ധാരണയായി. പോലീസിലെ ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ-ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് സഈദ് അൽ നൗർ, എമിറേറ്റ്സ് പോസ്റ്റിലെ കൊമേർഷ്യൽ വിഭാഗം സീനിയർ ഡയറക്ടർ അലി മൗസ എന്നിവരുൾപ്പെടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.

ഫലപ്രദവും സുസ്ഥിരവുമായ സേവനവിതരണം ലക്ഷ്യമിട്ട് സ്മാർട്ട്, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ വിപുലീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് അൽ നൗർ പറഞ്ഞു. ഡ്രൈവിങ് ലൈസൻസും വാഹനരേഖകളും വാങ്ങാൻ സേവനകേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാനാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കരാർപ്രകാരം ഉന്നത സേവന മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിശ്ചിത സമയപരിധിക്കകം ഉപഭോക്താക്കൾക്ക് എമിറേറ്റ്സ് പോസ്റ്റ് എത്തിച്ചുനൽകും. പോലീസുമായുള്ള പുതിയ പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്ന് അലി മൗസ പറഞ്ഞു. സേവനങ്ങളുടെ കാര്യക്ഷമതയും ഗുണാനിലവാരവും വർധിപ്പിക്കാൻ സർക്കാർ വകുപ്പുകളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version