Posted By user Posted On

യുഎഇയിൽ തി​മി​ര ശ​സ്ത്ര​ക്രി​യ​യി​ൽ പി​ഴ​വ്; വൻ തുക നഷ്ടപരിഹാരം വിധിച്ച് കോടതി

തി​മി​ര ശ​സ്ത്ര​ക്രി​യ​യി​ൽ പി​ഴ​വു വ​രു​ത്തി​യ​തി​നെ തു​ട​ർന്ന് ഡോ​ക്ട​റും ആ​രോ​ഗ്യ​കേ​ന്ദ്ര​വും ചേ​ർന്ന് രോ​ഗി​ക്ക് ല​ക്ഷം ദി​ർഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ്. അം​ഗീ​കൃ​ത ചി​കി​ത്സാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ഒ​ഫ്താ​ൽമോ​ള​ജി​സ്റ്റ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി രോ​ഗി​ക്ക് അ​നു​കൂ​ല​മാ​യ വി​ധി പ്ര​സ്താ​വി​ച്ച​ത്.നാ​ലു ല​ക്ഷം ദി​ർഹം ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചി​കി​ത്സാ​പ്പി​ഴ​വി​ലൂ​ടെ ത​നി​ക്കു സ്ഥി​ര​വൈ​ക​ല്യം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഡോ​ക്ട​റു​ടെ ലൈ​സ​ൻസ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​രു ക​ണ്ണു​ക​ൾക്കും തി​മി​രം ബാ​ധി​ച്ച​തി​നെ തു​ട​ർന്നാ​ണ് ഹ​ര​ജി​ക്കാ​ര​ൻ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.തു​ട​ർന്ന് തി​മി​രം നീ​ക്കി ലെ​ൻസ് ഘ​ടി​പ്പി​ക്കാ​മെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, വ​ല​തു​ക​ണ്ണി​ലെ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഡോ​ക്ട​ർക്ക് പി​ഴ​വ് സം​ഭ​വി​ക്കു​ക​യും രോ​ഗി​യു​ടെ കാ​ഴ്ച​ക്ക് ഗു​രു​ത​ര പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. ഹ​ര​ജി​ക്കാ​ര​ൻ സ​മ​ർപ്പി​ച്ച മെ​ഡി​ക്ക​ൽ റി​പ്പോ​ർട്ട് അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​ത്. ഇ​തി​നു​പു​റ​മെ ഡോ​ക്ട​റും ആ​രോ​ഗ്യ​കേ​ന്ദ്ര​വും ചേ​ർന്ന് ഹ​ര​ജി​ക്കാ​ര​ന്റെ കോ​ട​തി​ച്ചെ​ല​വും നി​യ​മ​വ്യ​വ​ഹാ​ര​ച്ചെ​ല​വും അ​ഭി​ഭാ​ഷ​ക​ന്റെ ഫീ​സും ന​ൽക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version