Posted By user Posted On

ഗൾഫിൽ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; പ്രവാസി മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ ബോഷറിൽ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു. റസ്റ്റോറന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി.പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത (53) എന്നിവരാണ് മരിച്ചത്. വർഷങ്ങളായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്നവരാണിവർ. വിവരം അറിഞ്ഞതിനെത്തുടർന്ന് ചെന്നൈയിലുള്ള ഏക മകൾ ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലച്ചെയാണ് സംഭവമുണ്ടായത്. റസ്റ്റോറന്റിൽ ഗാസ് സിലിണ്ടർ പൊട്ടിയുണ്ടായ സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീഴുകയായിരുന്നു. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിസമന സേനാംഗങ്ങൾ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *